അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്നാണ് തീയിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നാദാപുരം- തലശേരി റോഡ് ഉപരോധിച്ചു.


കോഴിക്കോട്: നാദാപുരം ഇരിങ്ങണ്ണൂരില്‍ സി.പി.എം നേത്രത്വത്തില്‍  പ്രവര്‍ത്തുക്കുന്ന വായനശാലക്ക് യിട്ടു.

ഇന്നലെ അര്‍ദ്ധ രാത്രിയാണ് സംഭവം. അടച്ചിട്ടിരുന്ന വായനശാല കുത്തിത്തുറന്നാണ് തീയിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നാദാപുരം- തലശേരി റോഡ് ഉപരോധിച്ചു.
വായനശാലയിലുണ്ടായിരുന്ന പുസ്തകങ്ങളും രേഖകളും കത്തിനശിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോഴിക്കോട് സി.പി.എം പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ കുരുക്ഷേത്ര പുസ്തകശാലയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിനുപിന്നില്‍ സി.പി.എം ആണെന്നാണ് ആര്‍.എസ്.എസ് ആരോപിച്ചിരുന്നു. ഇതിനു പകരം ആയിരിക്കാം സംഭവമെന്നാണ് പ്രാഥമിക വിവരം.

Post A Comment: