തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ താമസിക്കുന്ന ബ്ലോക്കില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി.തിരുവനന്തപുരം:തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ താമസിക്കുന്ന ബ്ലോക്കില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ കണ്ടെത്തി. രണ്ട് സ്മാര്‍ട്ട് ഫോണുകളും ഒരു സിം കാര്‍ഡുമാണ് കണ്ടെടുത്തത്.
ടിപി കേസിലെ പ്രതികള്‍ താമസിക്കുന്ന ബ്ലോക്കില്‍ നിന്നാണ് ഫോണുകള്‍ കണ്ടെത്തിയത്. ടിപി കേസ് പ്രതികളായ അണ്ണന്‍ സജിത്, പ്രദീപ് എന്നിവര്‍ ഫോണ്‍ ഉപയോഗിച്ചെന്നാണ് സംശയം.
ഇതോടെ ബ്ലോക്കുകളില്‍ വ്യാപക പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചു.
മൂവരെയും പൊലീസ് ചോദ്യം ചെയ്യും കഴിഞ്ഞദിവസം ജയില്‍ സൂപ്രണ്ടിന് ലഭിച്ച രഹസ്യസന്ദേശത്തിലാണ്, ടിപി കേസ് പ്രതികള്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി വിവരം ലഭിച്ചത്. ഇതിന്റെ പശ്ചാതലത്തിലായിരുന്നു പരിശോധന.
ടിപി കേസിലെ പ്രതികള്‍ ജയിലില്‍ പോണുപയോഗിക്കുന്നതായി നേരത്തെയും പൊലീസ് കണ്ടെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് പ്രതികള്‍ ജയിലില്‍ ഫോണുപയോഗിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അന്നത്തെ ജയില്‍ മേധാവി ഋഷിരാജ് സിംഗ് വ്യക്തമാക്കിയിരുന്നു. 
തുടര്‍ന്ന് ജയിലില്‍ ക്യാമറ അടക്കമുള്ള സജ്ജീകരണങ്ങള്‍ പൊലീസ് സ്ഥാപിക്കുകയും ചെയ്തിരുന്നു.

Post A Comment: