ചടങ്ങിലേക്ക് കെ.എം.ആര്‍.എല്‍ നല്‍കിയത് 13 പേരുടെ പേരുകളായിരുന്നു. എന്നാൽ എസ്പിജി സുരക്ഷാ ചർച്ചകൾക്കുശേഷം അത് ചുരുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍  മെട്രോ ഉപദേഷ്ടാവ് ഇ. ശ്രീധരനും,മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കും ഇടം ഇല്ല.

പ്രധാനമന്ത്രിയുടെ ദില്ലി ഓഫിസ് നല്‍കിയ പട്ടികയില്‍ നിന്നു   ഇ. ശ്രീധരന്റെതുള്‍പടെ നല്കിയ ആറു പേരുകള്‍ വെട്ടികളയുകയായിരുന്നു. 
പ്രധാനമന്ത്രിയടക്കം ഏഴുപേരാണ് ഉദ്ഘാടന വേദിയില്‍ ഉണ്ടാവുക. ചടങ്ങിലേക്ക് കെ.എം.ആര്‍.എല്‍ നല്‍കിയത് 13 പേരുടെ പേരുകളായിരുന്നു. എന്നാ എസ്പിജി സുരക്ഷാ ചച്ചകക്കുശേഷം അത് ചുരുക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഉദ്ഘാടന പ്രതനമന്ത്രി  മോദിയെ കൂടാതെ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യനായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി, കൊച്ചി മേയര്‍ സൗമിനി ജെയിന്‍ എന്നിവരാണ് വേദിയിലുണ്ടാവുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കൊച്ചി മെട്രോ എം.ഡി. ഏലിയാസ് ജോര്‍ജ്, മുമുഖ്യമന്ത്രി ഉമ്മ ചാണ്ടി അടക്കമുള്ളവരെയാണ്  പട്ടികയില്‍ നിന്നും ഒഴിവാക്കിയത് .
വരുന്ന ശനിയാഴ്ച്ചയാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുന്നത്. 


Post A Comment: