ഖനന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത് 2000 ത്തില്‍ പരം ക്വാറികള്‍. 

ഖനന ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെതുടര്‍ന്ന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത് 2000 ത്തില്‍ പരം ക്വാറികള്‍.

നേരത്തെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതും,അപേക്ഷ നല്‍കി കത്തിരിക്കുന്നതുമായ ചെറുതും വലുതുമായ രണ്ടായിരത്തിലധികം ക്വാറികളാണ് പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്.  ഇത് ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ എതിര്‍പ്പിനും പ്രക്ഷോഭങ്ങള്‍ക്കും വഴിയൊരുക്കുമെന്നാണ് പാരിസ്ഥിതിക സംഘടനകള്‍ നല്‍കുന്ന മുന്നറിയിപ്പ്.
റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍നിന്ന് ക്വാറികള്‍ പാലിക്കേണ്ട അകലം നേരത്തെ 100 മീറ്റര്‍ ആയിരുന്നത്  ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചതോടെയാണ്‌ ഇത് ക്വാറികള്‍ക്ക് സഹായകമായത്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് നേരത്തെഉണ്ടായിരുന്ന 50 മീറ്റര്‍ എന്നാത് 100 മീറ്റര്‍ ആക്കി മാറ്റിയത്. ഇതോടെ  രണ്ടായിരത്തിലധികം ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നു .
ക്വാറികളുടെ എണ്ണം കുറഞ്ഞതോടെ  നിര്‍മാണ സാമഗ്രികള്‍ക്കു ക്ഷാമം ഉണ്ടാവുകയും അതു നിര്‍മാണ മേഖലയെ പ്രതികൂലമായി ബാധിച്ചുവന്ന സാഹചര്യവും  ചൂണ്ടിക്കാട്ടിയാണ്  ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റു ചില സംസ്ഥാനങ്ങളിലെയും ചട്ടങ്ങള്‍ പ്രകാരം ദൂരപരിധി 50 മീറ്ററാണ്.
മുന്പ് വീടുകള്‍ക്കും ജലാശയങ്ങള്‍ക്കും മറ്റു പൊതു ഇടങ്ങള്‍ക്കും സമീപം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരേയുള്ള പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ ദൂരപരിധി കൂട്ടിയത്. പാരിസ്ഥിതിക സംഘടനകളുടെയും മറ്റും ശക്തമായ സമ്മര്‍ദം ഇതിനു കാരണമായിയിരുന്നു.
എന്നാല്‍ ദൂരപരിധി 50 മീറ്ററിലേക്ക് കുറച്ചു പഴയ നിലയിലേക്ക് കൊണ്ടുവരണമെന്ന് ക്വാറി ഉടമകളുടെ സംഘടനകളുടെ തുടര്‍ച്ചയായി ആവശ്യാം കണക്കിലെടുത്താണ് പുതിയ തിരുമാനം

Post A Comment: