കുന്നംകുളം. നിയന്ത്രണം ഓട്ടോറിക്ഷ പോലീസുകാരനെ ഇടിച്ചുവീഴ്ത്തി.

കുന്നംകുളം. നിയന്ത്രണം ഓട്ടോറിക്ഷ പോലീസുകാരനെ ഇടിച്ചുവീഴ്ത്തി.
  
ടൂറിസ്റ്റ് ഡിസ്റ്റനേഷന്‍ സെന്‍റെറിന്‍റെ ഉദ്ഘാടന പരിപാടികളോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണത്തിന് എത്തിയ ഡി വൈ എസ് പി യുടെ വാഹനത്തിന്‍റെ ഡ്രൈവര്‍ എ എസ് ഐ  സുരെഷിനാണ് പരിക്കേറ്റത്‌

വൈകീട്ട് 4 ഓടെ ഗുരുവായൂര്‍ റോഡില്‍ ഗേള്‍സ് സക്കൂള്‍ പരിസരത്തായിരുന്നു അപകടം.

റോഡിലൂടെ നടന്നുവരുന്നതിനിടെ കുന്നകുളം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇദ്ധേഹത്തെ ഇടിച്ചുവീഴ്ത്തി. തൊട്ടു മുന്‍പിലുണ്ടായിരുന്ന ബൈക്കിലിടിച്ച് നിന്നു. ഉദ്ഘാടന പരിപാടിക്ക് അതിഥികളെത്തിയ കാറന്റെ വശവും തകര്‍ന്നിട്ടുണ്ട്.
റോഡരികിലേക്ക് തെറിച്ചു വീണ പൊലീസുകരാനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ല. മുന്‍പിലുണ്ടിരുന്ന ബൈക്ക് കാരന്‍ വെട്ടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പറയുന്നു.

Post A Comment: