സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.

 

തിരുവനന്തപുരം: മദ്യശാലകള്‍ തുടങ്ങുന്നതിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട. സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു.
എ​​ക്സൈ​​സ് വ​​കു​​പ്പി​​ന്‍റെ ലൈ​​സ​​ൻ​​സി​​ന്‍റെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​​തി​​യ മ​​ദ്യ​​ശാ​​ല​​ക​​ൾ തു​​റ​​ക്കാ​​നും നി​​ല​​വി​​ലു​​ള്ള​​വ മാ​​റ്റി​​സ്ഥാ​​പി​​ക്കാ​​നു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് രാ​​ജ് ന​​ഗ​​ര​​പാ​​ലി​​ക ആ​​ക്ട് ഭേ​​ദ​​ഗ​​തി ചെ​​യ്താണ് ഓ​​ർ​​ഡി​​ന​​ൻ​​സ് പുറത്തിറക്കിയത്.
യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തായിരുന്നു മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്‍റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി സര്‍ക്കാര്‍ കൊണ്ടുവന്നത്.
സുപ്രിംകോടതി വിധി പ്രകാരം ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിച്ചിരുന്നില്ല, ഇടതു ഭരണസമതിക്ക്  പോലും പൊതുജനങ്ങളുടെ പ്രതിഷേധം മുലം ലൈസന്‍സ് നല്‍കാനാകാതെ പലയിടങ്ങളിലും അടഞ്ഞുകിടക്കുക്കയാണ്.
മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ വലിയ നഷ്ടത്തിലാണ്.
പുതിയ ഉത്തരവ് നിലവില്‍ വരുന്നതോടെ കേരളത്തില്‍ പലയിടങ്ങളിലും ബിവറേജസ് ഔട്ട്‌ ലറ്റുകള്‍ ആരംഭിക്കാനാകും.   

Post A Comment: