റോഡിലെ അപകടക്കെണി. മൃതദേഹത്തിന് സമാനമായി റോഡില്‍കിടന്ന് അപകടത്തിനെതിരെ പൊതു പ്രവര്‍ത്തകന്‍റെ വിത്യസ്ഥ പ്രതിഷേധം.


റോഡിലെ അപകടക്കെണി.  മൃതദേഹത്തിന് സമാനമായി റോഡില്‍കിടന്ന് അപകടത്തിനെതിരെ പൊതു പ്രവര്‍ത്തകന്‍റെ വിത്യസ്ഥ പ്രതിഷേധം.

പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്ക് സമീപം നിരന്തരം അപകടമുണ്ടാകുന്നതിനാല്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ നടത്തിയ പ്രതിഷേധമാണ് വിത്യസ്തമായത് . 

രാവിലെ വാഹനാപകടമുണ്ടായസ്ഥലത്ത് നിലത്ത് മൃതദേഹത്തിന് സമാനമായ വെളുത്ത തുണി കൊണ്ട് ശരീരം മറച്ചായിരുന്നു പ്രതിഷേധിച്ചത്. പെരുമ്പിലാവ് സ്വദേശിയും വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ നേതാവുമായ എം എ കമറുദ്ധീന്‍ ആണ് സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം കിടന്നത്.നിരവധി പേരുടെ ജീവന്‍ അപഹരിച്ച റോഡില്‍ അമിത വേഗത നിയന്ത്രിക്കാന്‍ ഡിവൈഡര്‍ പുനസ്ഥാപിക്കുന്നതിനായി മന്ത്രിമാര്‍ക്കുള്‍പടേ പരാതി നല്‍കിയിരുന്നു. പഞ്ചായത്ത് ഭരണ സമതി അടിയന്തിര യോഗം ചേര്‍ന്ന് പ്രമേയം പാസാക്കുകയുംപോലീസ്ഗതാഹതവകുപ്പ് ഉദ്ധ്യോഗസ്ഥരെന്നിവരുള്‍പടേ ചേര്‍ന്ന യോഗത്തിലും ഇത് തീരുമാനിച്ചിരുന്നതുമാണ്. 

എന്നാല്‍ ഇത് നടപ്പായില്ല.മുന്‍പ് ഇവിടെ ഡിവൈഡര്‍ സ്ഥാപിച്ചിരുന്നതാണ്. 

ഈ ഡിവൈഡര്‍ എടുത്തുമാറ്റിയിരുന്നത് പുന സ്ഥാപിക്കണമെന്നാണ് ആവശ്യം. ഇതിന് സാങ്കേതികമായി തീരുമാനമായെങ്കിലും ബന്ധപെട്ടവര്‍ ഇത് നടപ്പിലാക്കുന്നില്ല. അപകടങ്ങളുണ്ടായാല്‍ മാത്രമാണ് ഇത്തരം ചര്‍ച്ചകള്‍ ഉടലെടുക്കൂ എന്നതിനാല്‍ ഇനി അപകടങ്ങളുണ്ടാകാതിരിക്കാനുള്ള ശ്രമമാണ് പ്രതിഷേധമെന്നും അധികാരികള്‍ കണ്ണു തുറന്നേക്കുമെന്നാണ് പ്രതീക്ഷയെന്നും കമറു പറഞ്ഞു.

Post A Comment: