സര്‍ക്കാരിന്‍റെ ബജറ്റില്‍ തദ്ധേശ സ്ഥാപനങ്ങളില്‍ മാംസ സംസക്കരണശാലകള്‍ നിര്‍മ്മിക്കന്‍ കിഫ്ബി വഴി നീക്കിവെച്ച തുക ഉപയോഗിചാണ് നിര്‍മ്മാണം.
സംസ്ഥാനത്തെ ആദ്യ പദ്ധതി

കുന്നംകുളം. തുറക്കുളം മാര്‍ക്കറ്റിന് സമീപത്തുള്ള നിര്‍ദ്ധിഷ്ട അറവ് ശാലക്ക്മാറ്റി വെച്ച സ്ഥലം കിഫ്ബിയുടെ ശാസ്ത്രിയ മാംസ സംസക്കരണ ശാല നിര്‍മ്മിക്കാനായി വിട്ടു നല്‍കാന്‍ നഗരസഭ കൗണ്‍ിസല്‍ യോഗത്തില്‍തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റില്‍ തദ്ധേശ സ്ഥാപനങ്ങളില്‍ മാംസ സംസക്കരണശാലകള്‍ നിര്‍മ്മിക്കന്‍ കിഫ്ബി വഴി നീക്കിവെച്ച തുക ഉപയോഗിചാണ് നിര്‍മ്മാണം.
തുറക്കുളം മാര്‍ക്കറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന  35 സെന്റ് സ്ഥലമാണ് നിലവില്‍ നഗരസഭ അറവ് ശാലക്കായ് മാറ്റിവെച്ചിട്ടുള്ളത്. എന്നാല്‍ കിഫ്ബി പദ്ധതിക്കായി കുറഞ്ഞത് 50 സെന്റ് സ്ഥലം വേണമെന്നതിനാല്‍ തുറക്കുളം മാര്‍ക്കറ്റ് പദ്ധതിക്കായി നല്‍കിയ സ്ഥലത്ത് നി്ന്നും 15 സെന്റ് കൂടി അറവ് ശാല പദ്ധതിയിലേക്ക് മാറ്റിവെക്കുന്നതിനായാണ് കൗണ്‍സില്‍ ശിപാര്‍ശ ചെയ്തത്. പക്ഷെ ഇത് തുറക്കുളം മാര്‍ക്കറ്റിന്റെ കരാറുകാരായ ബി ഒ ടി കമ്പിനികൂടി സമ്മതിക്കണം. അതിനാല്‍ പരിസരത്തുനിന്നും ആവശ്യമായ സ്ഥലം അ്ക്വയര്‍ ചെയ്യണമെന്ന പൊതുമരാമത്ത് സ്ഥിരം സമതിയുടെ ആവശ്യം പരിഗണിക്കാനും യോഗത്തില്‍ തീരുമാനമായി. പ്രതിദിനം 50 വലിയ മൃഗങ്ങളേയും, 25 ചെറു മൃഗങ്ങളേയും കശആപ്പു ചെയ്യുന്നതിനുള്ള സൗകര്യമാണ് പദ്ദതിയുലുണ്ടാവുക.ഇതിനായി കിഫ്ബി ആവശ്യപെ
ടുന്ന രേഖകള്‍ തയ്യാറാക്കി നല്‍കാന്‍ ഉദ്ധ്യോഗസ്ഥര്‍ക്ക് നിര്‍ദ്ധേശം നല്‍കി. ഇതോടൊപ്പം നഗരസഭ പര്രദേശത്തുള്ള മുഴുവന്‍ മത്സ്യ- മാംസ മാലിന്യങ്ങളും സംക്കരിച്ച് വളമാക്കി മാറ്റുന്നതിനായി പ്ലാന്റ് സ്ഥാപിക്കാനും ആലോചനയുണ്ട്. ഇതിനായി 20 സെന്റ് സ്ഥലം കൂടി കിഫ്ബിക്ക് നല്‍കേണ്ടിവരും. ഉദ്ധേശം 6 കോടിരൂപയാണ് സംസക്കരണശാലയുടെ ചിലവ്. തുക പൂര്‍ണ്ണമായും കിഫ്ബിയാണ് ചിലവഴിക്കുക. പദ്ധതി കിഫ്ബി ബോര്‍ഡ് അംഗീകരിച്ചാല്‍ ശുചിത്വ മിഷ്യന്‍വഴി നടപ്പിലാക്കും.
മുന്‍പ് ഇതേസ്ഥലത്ത് അറവ് ശാല നിര്‍മ്മിക്കാന്‍ ഐ ആര്‍ ടി സി എന്ന കമ്പനിക്ക് ടെണ്ടര്‍ നല്‍കിയിരുന്നതാണ്. 
8 വര്‍ഷം പിന്നിട്ടിട്ടും സാങ്കേതിക കാരണങ്ങളാല് നിര്‍മ്മാണം ആരംഭിക്കാനായില്ല. 
ഇവര്‍ക്ക് അന്ന് മുന്‍കൂര്‍ നല്‍കിയ 23 ലക്ഷം രൂപ തിരിച്ചു പിടിക്കാനും യോഗത്തില്‍ തീരുമാനമായി.

Post A Comment: