ഒരു കാലത്ത് നഗരസഭാതൃത്തിയിലെ സമ്പന്നമായ ജല സ്രോതസ്സ്. ഇറിഗേഷനും, നഗരസഭയും, കൃഷിവകപ്പുമെല്ലാം മധുരക്കുളത്തിനായി തയ്യാറാക്കിയ പദ്ധതികള്‍ നിരവധിയാണ് പക്ഷെ ഒന്നും പ്രാവര്‍ത്തികമായില്ല.
രിസ്ഥിതി ദിനത്തില്‍ നാടെങ്ങും മരം നട്ടും ശുചീകരണം നടത്തിയും ഫോട്ടോപിടുത്തവുമൊക്കെ സജീവമയി നടന്നിട്ടും നഗരസഭക്ക് തൊട്ടടുത്ത് ചീഞ്ഞളിഞ്ഞ്, കാടുപിടിച്ചും കിടക്കുന്ന ഈ ജലസ്രോതസ്സിനെ തിരിഞ്ഞുനോക്കനാരുമുണ്ടായില്ല.

  • ഇത് മധുരക്കുളമാണ്.  
  • ഒരു കാലത്ത് നഗരസഭാതൃത്തിയിലെ സമ്പന്നമായ ജല സ്രോതസ്സ്. ഇറിഗേഷനും, നഗരസഭയും, കൃഷിവകപ്പുമെല്ലാം മധുരക്കുളത്തിനായി തയ്യാറാക്കിയ പദ്ധതികള്‍ നിരവധിയാണ് പക്ഷെ ഒന്നും പ്രാവര്‍ത്തികമായില്ല.
കുളത്തിനടുത്ത് കുഴല്‍കിണര്‍കുഴിച്ച് ഇപ്പോഴും കുടവെള്ള വിതരണം നടക്കുന്നുണ്ട്. കിണറിലായാലും വെള്ളം ഇത് തന്നെയല്ലേ.
കഴിഞ്ഞ വര്‍ഷം വരെ മഴക്ക് മുന്‍പും പരിസ്ഥിതി ദിനങ്ങളിലും നഗരസഭ ഇവിടെ വൃത്തിയാക്കുകയും പടം പിടി്ക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ സര്‍ക്കാര്‍ പരപാടി മരം നടലായതിനാല്‍ ശുചീകരണം വേണ്ടെന്ന് വെച്ചു.
താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡിന് സമീപത്തായി അഞ്ചാം കൊല്ലവും പഴയ കുഴി തോണ്ടി മരം നട്ട് ചടങ്ങ് തീര്‍ത്തു.
പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല, പ്രകൃതി സ്‌നേഹികളെല്ലാം മരം നടാന്‍ ആശുപത്രിയിലെത്തുമ്പോഴും ഈ കുഴികളില്‍ തന്നെയാണ് തൈ നടാറുള്ളത്. പിന്നീടത് കാണാറില്ലെന്ന് മാത്രം.
ശുചീകരണ ചടങ്ങുകാലത്തെങ്കിലും സാധാരണമായി ശുചീകരിക്കപെടുന്ന ഈ കുളം അക്ഷരാര്‍ത്ഥത്തില്‍ ഇത്തവണ അനാഥമായി.
വാര്‍ഡിലെ മുഴുവന്‍ മേഖലകളിലേക്കും ജലവിതരണം നടത്തുന്ന കുഴല്‍കിണറുള്ള ഈ കുളം നന്നാക്കാന്‍ നഗരസഭയോ മറ്റോ പുതിയ പദ്ധതികളുണ്ടാക്കുമെന്നാണ് പൊതു പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും പ്രത്യാശ.

Post A Comment: