എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഈ മാസം 19 നാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോവിന്ദിനെ പ്രഖ്യാപിച്ചത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഈ മാസം 19 നാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി കോവിന്ദിനെ പ്രഖ്യാപിച്ചത്. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് ബിഹാര്‍ ഗവര്‍ണര്‍ ആയിരുന്ന കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യാക്കാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു.
ഈ മാസം 28വരെ പത്രിക സമര്‍പ്പിക്കാം. 29നാണ് സൂക്ഷ്മ പരിശോധന. അടുത്തമാസം 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. 20 വോട്ടെണ്ണല്‍ നടക്കും. നാല് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ചേര്‍ന്ന് ഒരു സെറ്റ് പത്രിക നല്‍കി. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും അമിത് ഷായും രണ്ടാമത്തേതും മൂന്നാമത്തേത് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ശിരോമണി അകാലി ദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലും ചേര്‍ന്നാണ് നല്‍കിയത്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവും ചേര്‍ന്നാണ് നാലാമത്തെ സെറ്റ് പത്രിക സമര്‍പ്പിച്ചത്.
മീരാ കുമാറാണ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി

Post A Comment: