എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍എസ്പി(ബി) നേതാവ് ഷിബുബേബി ജോണ്‍.

 

എല്‍ഡിഎഫ് മദ്യനയത്തെ സ്വാഗതം ചെയ്ത് ആര്‍എസ്പി(ബി) നേതാവ് ഷിബുബേബി ജോണ്‍. 

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മദ്യനയത്തിന് അനുകൂലമായി ഷിബു ബേബി ജോണ്‍ തന്‍റെ  നിലപാട് വ്യക്തമാക്കിയത്
ഇടത് സര്‍ക്കാര്‍ മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണെന്നും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ  മദ്യനയത്തെ വിമര്‍ശിക്കുകയും ചെയ്യുന്നു.
ബാര്‍ പൂട്ടല്‍നയം തികച്ചും വൈകാരികമായ, അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. അതുകൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന യുഡിഎഫ് തുടര്‍ ഭരണം ഇല്ലാതായതെന്നും ഷിബു ബേബി ജോണ്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നു.
 മദ്യനയത്തിനെതിരെ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ യുഡിഫ് തീരുമാനിച്ചിരിക്കെ മദ്യനയത്തിനെ സ്വാഗതം ചെയ്ത് മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബുബേബി ജോണ്‍ രംഗത്ത് വന്നത് യുഡിഎഫില്‍ അഭിപ്രായ ഭിന്നതക്ക് ഇടയാക്കിയിട്ടുണ്ട്. ഷിബുവിന്‍റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ആര്‍എസ്പി വ്യക്തമാക്കി.

Post A Comment: