നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയതെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ചെന്നിത്തല വിശദീകരണം നല്‍കിയത്.
ഇന്ന് ഉച്ച മുതലാണ് നാളെ ഹര്‍ത്താലുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. വാര്‍ത്തക്ക് ബലം നല്‍കാന്‍ ചാനല്‍ ഫ്‌ളാഷുകളുടെ ഇമേജുകൂടി ഉപയോഗിച്ചായിരുന്ന പ്രചരണം. മാധ്യമ സ്ഥാപനങ്ങളിലേക്ക് ഹര്‍ത്താലുറപ്പിക്കാനുള്ള ഫോണ്‍വിളികള്‍ നിരവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് രമേഷ് ചെന്നിത്തല തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

Post A Comment: