പുലര്‍ച്ചെ നാലോടെ തൊണ്ടയാട് ബൈപാസിലാണ് അപകടമുണ്ടായത്


കോഴിക്കോട്: മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ ലോറിയിലിടിച്ച് അപ്പൂപ്പനും കൊച്ചുമകളും മരിച്ചു. ഒന്‍പതു പേര്‍ക്ക് പരുക്ക്.
പുലര്‍ച്ചെ നാലോടെ തൊണ്ടയാട് ബൈപാസിലാണ് അപകടമുണ്ടായത്.
കൊല്ലം മൈനാഗപ്പള്ളി കടപ്പ അനീഷ് ഭവനത്തില്‍ ശിവദാസന്‍ ആചാരി (70),  പേരക്കുട്ടി  ആരാധ്യ (2) എന്നിവരാണ് മരിച്ചത്. ശിവദാസന്‍ ആചാരിയുടെ ഭാര്യ ഓമന,മകന്‍ അനീഷ്, ഭാര്യ അനുശ്രീ, മക്കള്‍ അര്‍ജുന്‍ ശിവ (3), വസുദേവ ശിവ അനുശ്രീയുടെ മാതാവ് ചന്ദ്രിക, ശിവദാസന്‍റെ മകള്‍ അനു, ഭര്‍ത്താവ് മനേഷ്,
കാര്‍ ഡ്രൈവര്‍  ഹരിലാല്‍ എന്നിവര്‍ ക്കാണ് പരിക്കേറ്റത് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂകാംബിക ക്ഷേത്രത്തില്‍ കുട്ടിയെ എഴുത്തിനിരുത്തുന്നതിനായി ക്ഷേത്രത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. 


Post A Comment: