കത്ത്നല്‍കി അടുത്ത ദിവസം ബി ജെ പി നേതാക്കള്‍ ഫോണില്‍ വിളിച്ച് നിര്‍ബന്ധപൂര്‍വ്വം സംഖ്യ തരണമെന്നും അല്ലാത്തവരെ ഭീഷണിപെടുത്തുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ പറയുന്നത്. 


10000 മുതല്‍ 10 ലക്ഷം രൂപ വരേയുള്ള തുക ആവശ്യപെട്ട് കത്ത് നല്‍കുകയും, തരാത്തവരെ ഭീഷിണി പെടുത്തുകയും ചെയ്യുന്നുവെന്ന് വ്യാപാര സംഘടനയുടെ ആരോപണം.

2019 ല്‍ നടക്കുന്ന പാര്‍ലിമന്റ്റ് തിരഞ്ഞെടുപ്പിന്‍റെ പേരില്‍ ബി ജെ പി നഗരത്തില്‍ വ്യാപാരികളെ ഭീഷണിപെടുത്തി പണപിരിവ് നടത്തുന്നതായിവ്യാപാരി വ്യവസായ സമതി ഭാരവാഹികള്‍ ആരോപിച്ചു.
സ്ഥാപനങ്ങളില്‍ വില്ലേജില്‍ നിന്നുള്ള ജപ്തി നോട്ടീസിന് സമാനമായി നിയോജകമണ്ഡലം പ്രസിഡന്റ് എഴുതി തയ്യാറാക്കിയ കത്തും ഇതില്‍ ആശ്യമായ തുകയും എഴുതിനല്‍കുകയാണ്. പതിനായിരും മുതല്‍ പത്ത് ലക്ഷം രൂപ വരേയാണ് വ്യവസായ സ്ഥാപനങ്ങളോട് ഇത്തരത്തില്‍ ആവശ്യപെടുന്നത്. 

കത്ത്നല്‍കി അടുത്ത ദിവസം ബി ജെ പി നേതാക്കള്‍ ഫോണില്‍ വിളിച്ച് നിര്‍ബന്ധപൂര്‍വ്വം സംഖ്യ തരണമെന്നും അല്ലാത്തവരെ ഭീഷണിപെടുത്തുകയും ചെയ്യുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
നിരവധി വ്യാപാരികളാണ് ഇത് സംമ്പന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ഇതിനെതിരെ കേരള വ്യാപാരി വ്യവസായ സമതി പരാതിയുമായി രംഗത്തു വരുമെന്നും വ്യാപാരികള്‍ ഇത്തരത്തിലുള്ള ഭിഷണിക്ക് വഴങ്ങി പണം നല്‍കേണ്ടതില്ലെന്നും ഇവര്‍ പറഞ്ഞു.
കച്ചവടക്കാര്‍ക്ക് നേരെയുള്ള ഇത്തരം ഭീഷണിയെ നിയമ പരമായി നേരിടുമെന്നും കച്ചവടക്കാരെ ഇത് ബോധ്യപെടുത്തുകയും ആവശ്യമായ സംരക്ഷണം നല്‍കുമെന്നും ഏരിയാകമ്മറ്റി ഭാരവാഹികള്‍ പറയുന്നു.
രാഷ്ട്രീയ പാര്‍ട്ടികളും മറ്റും സംഭാവന ചോദിക്കുന്നതും നല്‍കുന്നതും പതിവാണ്. എന്നാല്‍ എന്ത് നല്‍കണമെന്ന് നിശ്ചയിക്കുന്നത് കൊടുക്കുന്നവനാണ്. ഇത് ലക്ഷക്കണക്കിന് രൂപയാണ് ഇവര്‍ വ്യാപാരികളോട് ആവശ്യപെടുന്നത്. ഇത്തരം ഭീഷണികള്‍ ഇവിടെ വിലപോകില്ലെന്നും ഏരിയാ ഭാരവാഹികളായ പി എം സുരേഷ്,  രാജേന്ദ്രന്‍, പി ഡി ജയപ്രകാശ് എന്നിവര്‍ പറഞ്ഞു.
പണം ആവശ്യപെട്ട് കത്ത് നല്‍കിയത് സത്യമാണെന്നും ഇത് സംസ്ഥാന കമ്മറ്റിയുടെ അറവോടെയാണെന്നും, അവര്‍ക്ക് നല്‍കിയ കത്തില്‍ തുക രേഖപെടുത്തിയിട്ടുണ്ടെന്നും ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് പറഞ്ഞു. പക്ഷെ പണം തരാത്തിതിന്‍റെ പേരില്‍ ഭീഷണി പെടുത്തിയെന്നത് ശരിയല്ലെന്നും ഇദ്ധേഹം പറഞ്ഞു.

Post A Comment: