പ്രാ യപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് നിയമ വിരുദ്ധം തന്നെയല്ലേ.. സെലിബ്രറ്റികള്‍ക്ക് ഇതിലെന്തെങ്കിലും വിട്ടുവീഴ്ചയുണ്ടോ..? കഴിഞ്ഞ രണ്ട്ദിവസമായിസമൂഹമാധ്യമങ്ങളിലെചര്‍ച്ചയിതാണ്.
പ്രാ യപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് നിയമ വിരുദ്ധം തന്നെയല്ലേ..   സെലിബ്രറ്റികള്‍ക്ക് ഇതിലെന്തെങ്കിലും വിട്ടുവീഴ്ചയുണ്ടോ..?

കഴിഞ്ഞ രണ്ട്ദിവസമായിസമൂഹമാധ്യമങ്ങളിലെചര്‍ച്ചയിതാണ്.

സമൂഹ മാധ്യമങ്ങളില്‍ തന്നെ വൈറലായി മാറിയ ബാലതാരം മീനാക്ഷിയുടെ  ഡ്രൈവിംഗാണ് ചര്‍ച്ചക്ക് കാരണമായത്.
13 വയസ്സിനു താഴെ മാത്രം പ്രായമുള്ള മീനാക്ഷി യമഹ ആര്‍ 15 ബൈക്ക് ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ നിലവില്‍ വൈറലാണ്. 
സംഭവത്തെ പിന്തുണച്ചും,എതിര്‍ത്തും നിരവധി പേര്‍ രംഗത്തു വന്നിരുന്നു. 
പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ മൂന്ന് വര്‍ഷം വരെ രക്ഷിതാക്കള്‍ക്ക് തടവുശിക്ഷ എന്നതാണ് നിയമം.
ഇത് മീനാക്ഷിയുടെ കാര്യത്തില്‍ ബാധകമാകില്ലേ..?
എന്നാണ് പലരുടേയും ചോദ്യം. എന്നാല്‍ പോതു റോഡി ലൂടെയല്ല മീനാക്ഷി ബൈക്ക് ഓടിച്ചതെന്ന വിശദീകരണവുമായി മറ്റു ചിലരും രംഗത്തുണ്ട്.
ബൈക്ക് ഓടിക്കുക മാത്രമല്ല ഹെല്‍മറ്റും ധരിച്ചിട്ടില്ലെന്നത് മറ്റു ചിലര്‍ ചൂണ്ടികാട്ടുന്നു.
അമര്‍ അക്ക്ബര്‍ ആന്‍റെണി എന്ന നാദിര്‍ശ ചിത്രത്തിലൂടെ ജന ഹൃദയങ്ങള്‍ കീഴടിക്കിയ താരമാണ് മീനാക്ഷി.

Post A Comment: