പുതുവൈപ്പ് പൊലീസ് കയ്യേറ്റത്തെ ന്യായീകരിച്ച ഡിജിപി ടിപി സെന്‍കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

പുതുവൈപ്പ് പൊലീസ് കയ്യേറ്റത്തെ ന്യായീകരിച്ച ഡിജിപി ടിപി സെന്‍കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

ടി.പി.സെന്‍കുമാറിന്‍റെപ്രതികരണം അദ്ഭുതപ്പെടുത്തി. പോലീസിലെ ഒരു വിഭാഗം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതയും കാനം പറഞ്ഞു. 
പുതുവൈപ്പ് സമരക്കാര്‍ ഡല്‍ഹിയിലുള്ള പ്രധാനമന്ത്രിയെ എങ്ങനെ തടയുമെന്നാണ് സെന്‍കുമാര്‍ പറയുന്നതെന്ന് കാനത്തിന്‍റെ ചോദ്യം  
പോലീസിന് അറസ്റ്റിലായവരുടെ വിലാസവും തിരിച്ചറിയല്‍ രേഖയും പരിശോധിക്കാമായിരുന്നു. ജനങ്ങളുടെ ആശങ്ക കേള്‍ക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കാനം പറഞ്ഞു. സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സെന്‍മാര്‍ പറഞ്ഞ സാഹചര്യത്തിലാണ് കാനം തുറന്നടിച്ചത്.
പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ന്യായീകരിച്ച് സംസാരിച്ചിരുന്നു. 
മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൊച്ചിയില്‍ തീവ്രവാദ ഭീഷണിയുണ്ടായിരുന്നു. 
ഈ സാഹചര്യത്തിലാണ് ഡിസിപി യതീഷ് ചന്ദ്ര സംഭവത്തില്‍ ഇടപെട്ടതെന്നുമായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.

Post A Comment: