സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ നെയിംസ്ലിപ്പുകളുടെ വിതരണവും മുഖ്യമന്ത്രിയുടെ സന്ദേശവായനയും ജൂണ്‍ 16 ന് നടക്കും.

മുഖ്യമന്ത്രിയുടെ സന്ദേശം വായനയും : നെയിംസ്ലിപ്പ്
വിതരണവും വെളളിയാഴ്ച

സംസ്ഥാന സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കിയ നെയിംസ്ലിപ്പുകളുടെ വിതരണവും മുഖ്യമന്ത്രിയുടെ സന്ദേശവായനയും ജൂണ്‍ 16 ന് നടക്കും. 
ജില്ലയിലെ എല്ലാ സ്കൂളുകളിലും ജൂണ്‍ 16 രാവിലെ നടക്കുന്ന അസംബ്ലിയില്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി അറിയിച്ചു.  പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 16 ന് രാവിലെ 10.30 ന് മേയര്‍ അജിത ജയരാജന്‍ നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ കെ.മഹേഷ് അദ്ധ്യക്ഷത വഹിക്കും. തൃശൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ അജിത് പദ്ധതി വിശദീകരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  നെയിംസ്ലിപ്പ് വിതരണം ചെയ്യും. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ് പ്രധാന അദ്ധ്യാപകന്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കും. എസ്.എസ്.എ സി.പി.ഒ ഡോ.ബിനോയ് ആശംസ നേരും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ജി.മോഹനന്‍ നന്ദിയും പറയും.

Post A Comment: