ആഡംബര കല്യാണം നടത്തിയ നാട്ടിക എം.എല്‍.എ ഗീതാഗോപിക്കെതിരെ നടപടിയെടുക്കുമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.


കാസര്‍കോഡ്: ആഡംബര കല്യാണം നടത്തിയ നാട്ടിക എം.എല്‍.എ ഗീതാഗോപിക്കെതിരെ നടപടിയെടുക്കുമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 

പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍  മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഗീതാഗോപിഎം.എല്‍.എയുടെ മകളുടെ വിവാഹം  കഴിഞ്ഞ ദിവസം സാമുഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു  

ആഡംബര കല്യാണം പാര്‍ട്ടിയുടെ നയവും, നിലപാടുമല്ല. എം.എല്‍.എയുടെ മകളുടെ കല്യാണം ആഡംബരമായി നടത്തിയിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമായ സംഭവം തന്നെയാണ്. ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലാ കൗണ്‍സിലിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാല്‍ എം.എല്‍.എക്കെതിരെ നടപടി ഉണ്ടാകുമെന്നും ആദ്ദേഹം പറഞ്ഞു.

Post A Comment: