സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയ്ക്കു നേരെ ആസിഡ് പ്രയോഗം. ഭാര്യയെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി.


കൊല്ലം :സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭാര്യയ്ക്കു നേരെ ആസിഡ് പ്രയോഗം. ഭാര്യയെ ദേഹത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ച ശേഷം ഭര്‍ത്താവ് ഒളിവില്‍ പോയി.
കൊല്ലം ജില്ലയിലെ പിറവന്തൂര്‍ സ്വദേശി ധന്യാ കൃഷ്ണനാണ് ആസിഡ് ആക്രമണത്തില്‍പോള്ളലെറ്റത്‌. ഇവരുടെ  ഭര്‍ത്താവ് ബിനുകുമാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദിച്ചവശയാക്കിയ ശേഷം ഭര്‍ത്താവ് ദേഹത്തേക്ക്  ആസിഡ് ഒഴിക്കുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ബിനുകുമാര്‍ നിരന്തരം ധന്യയെ ആക്രമിക്കാറുണ്ടായിരുന്നെന്നാണ് അടുത്തബന്ധുക്കള്‍ പറയുന്നു.
ആസിഡ് മുഖത്ത് ഒഴിക്കാനായിരുന്നു ശ്രമമെങ്കിലും  കൈ തട്ടിമാറ്റിയതിനാല്‍ മുഖത്ത് വീണില്ല, പൊള്ളലേറ്റ് അവശയായ ധന്യയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കളാരും തയ്യാറായില്ലെന്നും പരാതിയില്‍ പറയുന്നു. 

Post A Comment: