കുരു ഉള്‍പെടെ കുഞ്ഞിന്‍റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.


റമ്പുട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. 

കോട്ടയം ചെങ്ങന്നൂര്‍ കല്ലിശ്ശേരി വാലിയില്‍ വീട്ടില്‍ ലിന്‍സണ്‍- പ്രെറ്റി ദമ്പതികളുടെ ഏക  മകള്‍ ലിയാന്‍ ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയോടെയാണ്  കുട്ടിയുടെ അമ്മ  റമ്പുട്ടാന്‍ പഴം കുഞ്ഞിന് നല്‍കിയത്, കുരു ഉള്‍പെടെ കുഞ്ഞിന്‍റെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
മാതാവിന്റെ നിലവിളി കേട്ട് സമീപമുള്ളവരെത്തി കുഞ്ഞിനെ ഉടന്‍ തിരുവല്ലയിലെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ലിന്‍സണ്‍ കുവൈറ്റിലാണ്. 

Post A Comment: