രണ്ടാംഘട്ട നിര്‍മ്മാണത്തിന് കെഎംആര്‍എല്‍ പ്രാപ്തരണെന്നും. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രൊയുടെ രണ്ടാം ഘട്ടത്തില്‍ താനും ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. 

രണ്ടാംഘട്ട നിര്‍മ്മാണത്തിന്  കെഎംആര്‍എല്‍ പ്രാപ്തരണെന്നും. ഡിഎംആര്‍സിയുടെ ആവശ്യമില്ലെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രൊയുടെ അവസാനവട്ട ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
മെട്രൊ ഉദ്ഘാടനത്തിനായി പൂര്‍ണ സജ്ജമാണ്.
ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ തനിക്കില്ല . മാധ്യമങ്ങളാണ് വിവാദമാക്കുന്നത്.  
പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. ഉദ്ഘാടന ചടങ്ങില്‍ താന്‍പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.Post A Comment: