നിലവില്‍ ഈടാക്കുന്ന വിനോദ് നികുതി 25 ശതമാനമെന്നത് ജി എസ് ടി പ്രാവര്‍ത്തികമാകുന്നതോടെ 53 ശതമാനമായി മാറും. ഇതോടെ സിനിമ മേഖലകടുത്തപ്രതിസന്ധിയിലാകുമെന്നാണ് കണക്കുകുട്ടല്‍.


ചരക്കുസേവന നികുതി (ജി എസ് ടി) മലയാള സിനിമാ വ്യവസായത്തിന്‍റെ അന്ത്യമെന്ന് സിനിമാ പ്രവര്‍ത്തകര്‍.

നിലവില്‍ ഈടാക്കുന്ന വിനോദ് നികുതി 25 ശതമാനമെന്നത് ജി എസ് ടി പ്രാവര്‍ത്തികമാകുന്നതോടെ 53 ശതമാനമായി മാറും.
 ഇതോടെ  സിനിമ മേഖലകടുത്തപ്രതിസന്ധിയിലാകുമെന്നാണ്  കണക്കുകുട്ടല്‍.
വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിര്‍മാണചിലവിലും ഈ വര്‍ധനവുണ്ടാകും.
നികുതി ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമാ ചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ ധനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
അന്യഭാഷാ ചിത്രങ്ങള്‍ക്ക് മാത്രം നികുതി ഈടാക്കുന്ന ഇതര സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പിലാക്കണമെന്നാണ് ഫെഫ്ക നല്‍കിയ  നിവേദനത്തിലെ  പ്രധാന ആവശ്യം. Post A Comment: