തിരുവനന്തപുരത്ത് 1000 കോടിയുടെ വികസനം സ്മാര്‍ട് സിറ്റി പട്ടികയില്‍ ഒന്നാമതെത്തി കേരളം


തിരുവനന്തപുരത്ത് 1000 കോടിയുടെ വികസനംസ്മാര്‍ട് സിറ്റി പട്ടികയില്‍ ഒന്നാമതെത്തി കേരളം

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാംഘട്ട സ്മാര്‍ട് സിറ്റി പട്ടികയില്‍ ഒന്നാമതെത്തി കേരളം. 30 നഗരങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരമാണ് ഒന്നാമത്. 
ചത്തീസ്ഗഡിലെ നയാ റായ്പുര്‍ രണ്ടാം സ്ഥാനത്ത് എത്തി. സ്മാര്‍ട് സിറ്റി മിഷന്‍റെ ഭാഗമായി ആകെ 90 നഗരങ്ങളെയാണു കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിക്കുന്നത്.
മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണു സ്മാര്‍ട്‌സിറ്റി പദവി ലഭിച്ചതോടെ ലഭിക്കുക. കൂടുതലായി ചെലവാകുന്ന പണം സംസ്ഥാന സര്‍ക്കാരോ കോര്‍പറേഷനോ മറ്റു കേന്ദ്രപദ്ധതികള്‍ സംയോജിപ്പിച്ചു കണ്ടെത്തണം. 45 നഗരങ്ങളാണു തലസ്ഥാനത്തിനൊപ്പം രണ്ടാംഘട്ടത്തില്‍ സ്മാര്‍ട്‌സിറ്റി പദവിക്കുവേണ്ടി മത്സരിച്ചത്.

മീററ്റ്, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങള്‍ക്കു സ്ഥാനം കിട്ടാത്ത പട്ടികയിലാണ് തിരുവനന്തപുരം ഒന്നാമതെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലി പട്ടികയില്‍ ഇടംനേടിയില്ല. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് സ്മാര്‍ട് സിറ്റികള്‍ പ്രഖ്യാപിച്ചത്. 90 നഗരങ്ങളിലായി 1,91,155 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി.

Post A Comment: