അയല്‍ക്കാരായ ലങ്കയെ തോൽപിച്ചാൽ ഇന്ത്യക്ക് സെമിഫൈനലുറപ്പാക്കാം


ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമി ലക്ഷ്യമിട്ട് ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും. 

അയല്‍ക്കാരായ ലങ്കയെ തോൽപിച്ചാൽ ഇന്ത്യക്ക് സെമിഫൈനലുറപ്പാക്കാം. ഓവലില്‍  ഉച്ചകഴിഞ്ഞ് മൂന്നു മണി മുതലാണ് മല്‍സരം.
ആദ്യമത്സരത്തിൽ പാകിസ്ഥാനെ 124 റൺസിന് തകർത്ത ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും.
ലങ്കയ്ക്കെതിരെ വിജയം നേടിയാല്‍ ഇംഗ്ലണ്ടിന് പിന്നാലെ സെമിയില്‍ എത്തുന്ന ടീമാവും ഇന്ത്യ. പാക് ബോളിംഗ് നിരയെ തച്ച്തകര്‍ത്ത ഇന്ത്യയുടെ ബാറ്റ്സ്മാന്‍മാരും, ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച ബൌളര്‍മാരും മികച്ച ഫോമിലാണ്. ബാറ്റിംഗിലും ബൗളിംഗിലും അച്ചടക്കം പുലർത്താൻ ഇന്ത്യക്ക് കഴിഞ്ഞു.

പാകിസ്ഥാനെതിരെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആയിരുന്നു ഇന്ത്യയുടെ ജയം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 96 റൺസിന് തോറ്റ ശ്രീലങ്കയ്ക്കാണ് ഈ മത്സരം ഏറെ നിർണായകം. പരിക്കിൽ നിന്ന് മോചിതനായ ഏഞ്ചലോ മാത്യൂസ് ഇന്ന് ലങ്കയെ നയിക്കും. അതേസമയം, ഓവലിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്.

Post A Comment: