കുന്നംകുളംആനയക്കലില്‍ മോഷണം നടന്ന വീട്ടില്‍ ഫീന്‍ഗര്‍ പ്രിന്റ് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി.


കുന്നംകുളംആനയക്കലില്‍ മോഷണം നടന്ന വീട്ടില്‍ ഫീന്‍ഗര്‍ പ്രിന്റ് ഉദ്ധ്യോഗസ്ഥര്‍ പരിശോധന നടത്തി.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കിടങ്ങന്‍ തോമസ്സിന്‍റെ വീട്ടില്‍ മോഷണം നടന്നത്.
തോമസ്സിന്‍റെ സഹോദരി  കൊച്ചുമേരി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപെട്ടു.

വീട്ടിലുള്ളവര്‍ നഗരത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. വീട്ടിലുള്ളവര്‍ വരുമ്പോള്‍ തുറക്കുന്നതിനായി മുന്‍ഭാഗത്തെ ചുമരിനിടയിലാണ് താക്കോല്‍ സൂക്ഷി്ച്ചിരുന്നത്. ഈ ചാവി ഉപയോഗിച്ച് വാതില്‍ തുറന്നായിരുന്നു മോഷടാക്കള്‍ അകത്ത്കയറിയത്. അകത്ത് മുറിയിലുണ്ടായിരുന്ന അലമാര തുറന്ന നിലയിലാണ്. ഇതില്‍ സൂക്ഷിച്ചിര കുടംബശ്രിയുടെ പണവും, കുറികളടക്കാനുള്ള പണവും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപെട്ടതായി ഇവര്‍ പറഞ്ഞു. മോഷണ വിവരം അറിഞ്ഞ് രാത്രി തന്നെ കുന്നംകുളം സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ രാജേഷ് കെ മേനോന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥല്തതെത്തിയിരുന്നു. ഇന്ന് ഉച്ചയോടെയാണ്പ്രിന്റ പരിശോധിക്കുന്നതിനായുള്ള സംഘം തൃശൂരില്‍ നിന്നെത്തിയത്.

Post A Comment: