ക്ഷേത്രത്തിന്‍റെ ഗോപുരം തകര്‍ത്തു അകത്തു കടന്ന്‍ ഭണ്ഡാരത്തിലെ പണവും വിഗ്രഹത്തിനു ചാര്‍ത്തുന്ന തിരുവാഭരണങ്ങളും മോഷ്ടിക്കുകയാണ് അമ്പല മുരളിയുടെ പതിവ്.

തൃശൂര്‍: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അമ്പലം മുരളി പിടിയിലായി.

കൂര്‍ക്കഞ്ചേരി സ്വദേശി അമ്പലം മുരളി എന്നറിയപ്പെടുന്ന ചെട്ടിപ്പറമ്പില്‍ മുരളിയാണ് (47)പിടിയിലായത്. 
മൂന്നു മാസം മുന്‍പാണ് ഇയാള്‍  ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ ഇയാള്‍  എണ്‍പതോളം അമ്പലങ്ങളില്‍ മോഷണം നടത്തിയതയാണ് പറയുന്നത്.
ക്ഷേത്രത്തിന്‍റെ ഗോപുരം തകര്‍ത്തു അകത്തു കടന്ന്‍ ഭണ്ഡാരത്തിലെ പണവും വിഗ്രഹത്തിനു ചാര്‍ത്തുന്ന തിരുവാഭരണങ്ങളും മോഷ്ടിക്കുകയാണ് അമ്പല മുരളിയുടെ പതിവ്.
വീടുകളില്‍ കയറിയുള്ള മോഷണം ഇല്ല കടലാശ്ശേരി പിഷാരിക്കല്‍ ക്ഷേത്രം, പഴമ്പലം മഹാവിഷ്ണു ക്ഷേത്രം, ഒല്ലൂര്‍ പടരവരാട് ക്ഷേത്രം, കൊടകര പ്രസിദ്ധ ക്ഷേത്രം, തൃശൂര്‍ വലിയാലുക്കള്‍ കണിമംഗലം ഭഗവതി ക്ഷേത്രം, കണ്ണംകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ചെങ്ങലൂര്‍ മറവാഞ്ചേരി ശ്രീ മഹാവിഷണു ക്ഷേത്രം, ചാലക്കുടി പിഷാരിക്കല്‍ ദുര്‍ഗാദേവി ക്ഷേത്രം, പുതുക്കാട് ശ്രീ വള്ളിക്കുന്നത്ത് മാഹാവിഷ്ണു ക്ഷേത്രം, ചേര്‍പ്പ് നറുകുളങ്ങര ശ്രീ ബലരാമസ്വാമി ക്ഷേത്രം, ഏനാമാവ് കരുവന്തല ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലാണ് ഇയാള്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിനു ശേഷം‍ മോഷണം നടത്തിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി അമ്പലമോഷണ കേസുകള്‍ നിലവിലുണ്ട്.

Post A Comment: