കമ്മട്ടിപ്പാടം സിനിമയിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര താരം മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്.


കൊച്ചി: കമ്മട്ടിപ്പാടം സിനിമയിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര താരം  മണികണ്ഠന്‍ ആചാരിക്ക് വാഹനാപകടത്തില്‍ പരിക്ക്.


ബുധനാഴ്ച വൈകിട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം.
സിനിമ ഷൂട്ടിങ്ങിനായി  തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു. പരിക്കേറ്റ  മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post A Comment: