ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നിഷാമിന്‍റെ ജന്മനാടായ മുറ്റിച്ചൂരിലുള്ള മന്‍ഹല്‍ പാലസിലാണ് ഒത്തുചേരല്‍.
മുഹമ്മദ് നിഷാമിന്‍റെ ജയില്‍മോചനത്തിനായി ശ്രമിക്കുന്നത് സംമ്പന്ധിച്ച് ആലോചിക്കാന്‍ മുഹമ്മദ് നിഷാമിന്‍റെ ജന്മനാട്ടില്‍ സുഹൃത്തുക്കള്‍ ഒത്തുചേരുന്നു.

ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് നിഷാമിന്‍റെ ജന്മനാടായ മുറ്റിച്ചൂരിലുള്ള മന്‍ഹല്‍ പാലസിലാണ് ഒത്തുചേരല്‍. ഇതിനായി സുമനസ്സുകളെ ക്ഷണിക്കുന്നതിന് നോട്ടീസ് പ്രചരിപ്പിക്കുന്നുണ്ട്.
നോട്ടീസിലൂടെ പ്രചിരിപ്പിക്കുന്ന പ്രധാന വിഷയങ്ങള്‍ ഇങ്ങിനെയാണ്.
അര്‍ദ്ധ രാത്രിയില്‍ ദീര്‍ഘദൂര യാത്ര കഴിഞ്ഞു വരുമ്പോഴുണ്ടായ തീര്‍ത്തും യാദൃശ്ചികമായ സംഭവമായിരുന്നു ചന്ദ്രബോസിന്‍റെ മരണത്തിലേക്കെത്തിയ സംഭവങ്ങള്‍. നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അത്. ഒരു സഹോദരന്‍റെ വിയോഗത്തിന് ഇട വന്നു എന്നത് സങ്കടകരമാണ്. ആകുടംബത്തിന്‍റെ ദുഖത്തില്‍ പങ്കുകു ചേരുന്നു.
എന്നാല്‍ ആ വിഷയങ്ങള്‍ ഏറ്റെടുത്ത് നിഷാമിനെ കൊടു ഭീകരനായി ചിത്രീകരിച്ചതിന് പിന്നില്‍ ചില മാധ്യമങ്ങളുടെ സൃഷ്ടിയായിരുന്നു. 
നിഷാമിനെ കൊടും കുറ്റവാളിയാക്കാന്‍ ശ്രമിക്കുമ്പോഴും സത്യങ്ങള്‍ അറിയാവുന്ന നമ്മളാരും ഇതുവരെ പ്രതികരിച്ചില്ല. 
ആ സത്യം ഇവിടെ നിഴലിച്ചു നില്‍ക്കുന്നു.
അദ്ധേഹത്തിന്‍റെ അഭാവത്തില്‍ സ്ഥാപനങ്ങളും, അതിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികളും നാഥനില്ലാതെ കിടക്കുന്നു എന്നും നിസാമിന്‍റെറ സത്പ്രവര്‍ത്തികള്‍ തുറന്ന് കാട്ടിയുമാണ്‌ നോട്ടിസ് അവസാനിപ്പിക്കുന്നത്.
തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് വധക്കേസിലെ പ്രതിയാണ് നിഷാം.

  • നിഷാമിന് സംഭവിച്ചത് അബദ്ധമായിരുന്നവെങ്കിലും തെറ്റ് തന്നെ. പക്ഷെ രാജ്യത്തെ കൊടു കുറ്റവാളികള്‍ക്ക് ലഭിക്കുന്ന നീതി പോലും ഈ പ്രതിക്ക് അന്യമാകുന്നു. എന്ത് കൊണ്ടാണത്.?

നിഷാമിനെതിരെ ചില മറഞ്ഞിരിക്കുന്ന ഗൂഢാലോചനകളുണ്ടെന്ന് കേസ് നടക്കുന്ന സമയത്ത് തന്നെ ആരോപങ്ങളുയര്‍ന്നിരുന്നു.
ചന്ദ്രബോസ് വധക്കേസില്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തതോടെ പലപ്പോഴും നിയമങ്ങളെ പോലും മാധ്യമ വാര്‍ത്തകള്‍ നിയന്ത്രിക്കുന്ന തരത്തിലേക്ക് നീങ്ങിയിരുന്നുവെന്നത് വാസ്തവമാണ്.
കേസില്‍ നിഷാമിനെതിരെയായരുന്നു മുഴുവന്‍ തെളിവുകളുമെന്നതിനാല്‍ തന്നെ കോടതി ഇയാളെ ശിക്ഷിച്ചു. എന്നാല്‍ നിഷാമിന് പ്രതിക്ക് ലഭിക്കേണ്ട നീതി ലഭിച്ചിട്ടില്ലെന്നും നിലിവില്‍ കാണുന്ന യാതാര്‍ത്ഥ്യങ്ങള്‍ക്കുമപ്പുറത്താണ് സ്ത്യമെന്നുമാണ് നിഷാമിന്‍റെ ഈ സൗഹൃദ വലയം പറയുന്നത്. 
എന്നാല്‍ എന്താണ് ഇവരുടെ നിലപാടെന്നോ നീക്കമെന്നോ സംമ്പന്ധിച്ച് വിവരങ്ങളൊന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടില്ല.

Post A Comment: