പ്രധാനമന്ത്രിക്കൊപ്പം ഇരിക്കേണ്ടവരുടെ ലിസ്റ്റിൽ കുമ്മനത്തെ രേഖപ്പെടുത്തിയിരിക്കുന്നത് എംഎൽഎ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിലാണ് കുമ്മനത്തെ എംഎൽഎ ആയി ഉൾപ്പെടുത്തിയിരിക്കുന്നത്




കൊച്ചി: മെട്രോ ഉദ്ഘാടന ചടങ്ങിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കേണ്ടവരുടെ ലിസ്റ്റി ബിജെപി സംസ്ഥാന അദ്ധ്യക്ഷ കുമ്മനം രാജശേഖരനെ രേഖപ്പെടുത്തിരിക്കുന്നത് കുമ്മനം എംഎഎ പ്രധാനമന്ത്രിയുടെ ഓഫീസ് നകിയ പട്ടികയിലാണ് കുമ്മനത്തെ എംഎഎ ആയി ഉപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുത്ത പിഎ പണിക്ക അനുസ്മരണ ചടങ്ങിനുള്ള പട്ടികയിലാണ് എംഎഎ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സെന്റ് തെരേസാസ് കോളെജി വെച്ചായിരുന്നു ഈ ചടങ്ങ്. അതേസമയം പ്രധാനമന്ത്രിക്കൊപ്പം ആദ്യ മെട്രോ യാത്രയി കൂടെയുണ്ടാകേണ്ടവരുടെതായി പ്രധാനമന്ത്രി നകിയിട്ടുള്ള ലിസ്റ്റ് പുറത്തു വന്നിട്ടില്ല
കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രോട്ടോകോള്‍ ലംഘിച്ച് യാത്ര നടത്തിയത് വലിയ വിവാദമായിരുന്നു. മെട്രോയില്‍ ആദ്യ യാത്ര ചെയ്യുന്നവരുടെ പട്ടികയില്‍ കുമ്മനത്തിന്റെ പേര് ഉണ്ടായിരുന്നില്ല. ഇത് മറികടന്നാണ് പ്രധാനമന്ത്രിക്കൊപ്പം കുമ്മനം രാജശേഖരന്‍ യാത്ര ചെയ്തത്
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം,കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗര വികസന മന്ത്രാലയം സെക്രട്ടറി രാജീവ് ഗൗബെ, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍, കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യും എന്നാണ് ആദ്യം അറിയിച്ചിരുന്നത്
എന്നാ കുമ്മനവും ഇവരോടൊപ്പം ചേരുകയായിരുന്നു.ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പ്രോട്ടോക്കോളിന്റെ പേരു പറഞ്ഞ് ഉദ്ഘാടന വേദിയി നിന്ന് ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ആദ്യം ഒഴിവാക്കിയവ കുമ്മനത്തെ യാത്രയിപ്പെടുത്തിയത് എന്തു കൊണ്ടാണെന്നാണ് ഉന്നയിക്കപ്പെടുന്ന ചോദ്യം

Post A Comment: