സമസ്ഥാനത്ത്അരിവില കുത്തനെകൂടുന്നു. ഒരാഴ്ചക്കിടെ കൂടിയിത് അഞ്ച് രൂപ.
സമസ്ഥാനത്ത്അരിവില കുത്തനെകൂടുന്നു. ഒരാഴ്ചക്കിടെ കൂടിയിത് അഞ്ച് രൂപ.

വിപണിയില്‍ അരിക്ക് കൃതമമായി ക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണ് പിന്നിലെന്നാണ് കരുതുന്നത്.
ആന്ധ്രയില്‍ നിന്നുള്ള ജയ അരിയ്ക്ക് കിലോയ്ക്ക് 45 രൂപ വരെയായി ചില്ലറ വിപണിയില്‍ വില. കഴിഞ്ഞയാഴ്ച 40 രൂപയായിരുന്നു. സുലേഖ അരിയുടെ വില 41 ല്‍ നിന്ന് 43 ആയി. പാലക്കാട്ടും കുട്ടനാട്ടും വിളയുന്ന മട്ടയരിയ്ക്കും നാലുരൂപ മുതല്‍ ആറുവരെ കൂടി. ബ്രാന്‍ഡഡ് മട്ടയരിയ്ക്ക് അന്‍പത്തിയഞ്ചുരൂപ യും ആയി. പച്ചരിയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്.
ആവശ്യത്തിന് നെല്ലുകിട്ടുന്നില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകളുടെ പരാതി. എന്നാല്‍ ഓണമുള്‍പടേയുള്ള വിപണി മുന്നില്‍ കണ്ട് നെല്ല് പൂഴ്ത്തി വെച്ച് ഡിമാന്റുണ്ടാക്കാനുള്ള നീക്കമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ഇത്തരം നീക്കമാണ് നടത്തിയിരുന്നത്.വിഷയത്തില്‍ ഗൈരവ ഇടപെടലുണ്ടായില്ലെങ്കില്‍ അരി മലയാളിക്ക് പൊള്ളി തുടങ്ങുമെന്നം ഇവര്‍ പറയുന്നു.

Post A Comment: