കുന്നംകുളത്ത് പോലീസും ഫയര്‍ ഫോര്സും രക്ഷപ്രവര്‍ത്തനം നടത്തിതൃശ്ശൂര്‍: കുന്നംകുളം ആര്‍ത്താറ്റ്  മേഖലയില്‍  കനത്ത മഴയോട് കൂടിയ  മിന്നല്‍ ചുഴലി കാറ്റില്‍ വന്‍ നാശനഷ്ട്ടം ഇന്ന് രാവിലെ 11 50 യോട് കൂടി ഉണ്ടായ കാറ്റില്‍ മേഖലയില്‍ കനത്ത നാശ വിതച്ചത്  മേഖലയില്‍ ചരിത്ര പ്രധാന്യമുള്ള ആര്‍ത്താറ്റ് മൂന്ന് പള്ളികളുടെ മേല്കൂരരകള്‍  തകര്‍ന്നു ശക്തമായ കാറ്റില്‍ പള്ളിയിലെ ഓടുകള്‍ നിലം പതിക്കുകയാരിന്നു ഞായറഴ്ച ആയതിനാല്‍ പള്ളിയിലെ രണ്ടാമത്തെ കുറുബനക്ക് ശേഷപള്ളി പിരിഞ്ഞ സമയത്ത് സംഭവം നടന്നതിനാല്‍ വന്‍ ദുരന്തം  ഒഴിവായി ഇന്ന് 12 നു പള്ളിയില്‍ നടക്കേണ്ട യോഗത്തിനു കാത്തിരുന്ന വിശ്വാസികള്‍ ഈ സമയത്ത് പള്ളിയില്‍ ഉണ്ടായിരുന്നു ഇതിലെ 16 പേര്‍ക്കാണ് ഓട് തെറിച്ചു വീണു പരിക്ക് പറ്റിയത്  ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു ഉടന്‍ തന്നെ വിശ്വാസികളും നാട്ടുകാരും കുന്നംകുളത്ത് പോലീസും ഫയര്‍ ഫോര്സും രക്ഷപ്രവര്‍ത്തനം നടത്തി ആര്‍ത്താറ്റ്  സെന്റ്‌ മേരിസ് ഓര്‍ത്തഡോസ് കത്രിഡാല്‍  പള്ളിയിലെ മേല്ക്കുരയിലെ ഓടുകളും മധുഭഹയുടെ മുകളിലെ ഷീറ്റ് പറന്നു ഉയരുകയും നിലത്തേക്ക് പതിക്കുകയും ചെയിതു പള്ളിയുടെ സമീപത്തെ തെങ്ങുകള്‍ ഉള്പെടുയുള്ള മരങ്ങള്‍ കടപുഴകി വീണു  ചുറ്റും പാടുള്ള ഓഫീസി കെട്ടിടം ഉള്‍പെടെയുള്ളവയുടെ മുകള്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട് പള്ളിയിയുടെ സെമിത്തേരിയിലെ മരങ്ങള്‍ മുഴുവനായുംകടപുഴകി വീണു  പള്ളിയുടെ പുറക്‌ വശത്തുള്ള ധ്യാന മന്ദിരത്തിന്റെ  ഷീറ്റുകള്‍ മേഞ്ഞ മേല്‍ക്കുറ തകര്‍ന്നു പള്ളിയില്‍ നിര്തിട്ടിയിരുന്ന നിരവധി വാഹനങ്ങള്‍ക്ക് നാശം നഷ്ട്ടം സംഭവിച്ചിട്ടുണ്ട് സമീപത്തുള്ള ആര്‍ത്താറ്റ് ഹോളി ഫാമിലി പള്ളിയുടെ മുകള്‍ വശത്തെ മേല്ക്കുരയും ചുമരും തകര്‍ന്നു വീണു കുറുബാന കഴിഞ്ഞു വിശ്വാസികള്‍ പിരിഞ്ഞ സമയമായതിനാല്‍ ആര്‍ക്കും തന്നെ പരിക്ക് പറ്റിയിട്ടില്ല  സമീപത്തെ മറ്റൊരു പള്ളിയായ അര്‍ത്താറ്റ് സെന്റര്‍ തോമാസ് പള്ളിയുടെ മേല്‍ക്കുരയുടെ  ഓട് പൂര്‍ണമായും നിലം പതിച്ചിട്ടുണ്ട്  പള്ളിയിലെ സീലിംഗ്  തകര്‍ന്നു വീണു പള്ളി പിരിഞ്ഞ കാരണം വന്‍ ദുരന്തമാണ് ഒഴിവായത്  സമീപത്തുള്ള സെന്റ്‌ തോമസ്‌ സ്കൂളിന്റെ മേല്‍കൂര പൂര്‍ണ മായും തകര്‍ന്നു വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്ക് നാശ നഷാട്ടം സംഭവിച്ചിട്ടുണ്ട്  കുന്നംകുളം ഗുരുവായൂര്‍ റോഡില്‍ അര്‍ത്താറ്റ് സെന്ററില്‍ സമീപത്തെ വീടിന്റെ മേല്‍കൂര റോഡിലേക്ക് മറഞ്ഞു വീണു റോഡിന്റെ വശങ്ങളിലുമുള്ള ആല്‍ മരം ഉള്‍പെടെയുള്ള കൂറ്റന്‍ മരങ്ങള്‍  കടപുഴകി വീണതിനെ തുടര്‍ന്ന് വൈദ്യുത പോസ്റ്റുകളും കമ്പികളും പൊട്ടിവീണു രണ്ടുമനികൂറോളം  ഗതാഗതം തടസപെട്ടു തുടര്‍ന്ന് ഇവിടെ മണികൂര്‍കളോളം വൈദ്യുത ബന്ധം വിചെതിച്ചു ഫയര്ഫോര്സിന്റെയും   നാട്ടുകാരുടെ മണികുരുകള്‍ നീണ്ട പരിശ്രമത്തിനു ശേഷം ഗതാഗതം പുന സ്ഥാപിച്ചു ദുരന്തം അറിഞ്ഞു വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരെ ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു  വ്യവസായ വകുപ്പ് മന്ത്രി എ സി മോയ്തിന്റെ നേതൃത്തത്തില്‍   സ്ഥലത്ത് എത്തി യോഗംചേരുകയും   സ്ഥിതി ഗതികള്‍ വിലയിരുത്തി വേണ്ട പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി

Post A Comment: