മ ഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാരോപിച്ച് നഗരസഭ വിമത വിഭാഗം കൗണ്‍സിലര്‍മാര്‍ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്രണ്ടിനെ ഘരാവോ ചെയ്തു.


ഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാരോപിച്ച് നഗരസഭ വിമത വിഭാഗം കൗണ്‍സിലര്‍മാര്‍ ആരോഗ്യ സ്ഥിരം സമതി അധ്യക്ഷയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സൂപ്രണ്ടിനെ ഘരാവോ ചെയ്തു. 

കുന്നംകുളം  നഗരസഭയിലെ ഹെല്‍ത്ത് വിഭാഗത്തിലെ സൂപ്രണ്ടിനെ മുറിയില്‍ അഞ്ചംഗ കൗണ്‍സിലര്‍മാരാണ് ഘരാവോ നടത്തിയത്.
മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതോറും മുന്‍കൂര്‍ പണം നല്‍കി പ്രവര്‍ത്തി നടത്തുന്നതിന് പകരം ഇത്തവണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് പണം നല്‍കുന്നത്. പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ കയ്യില്‍ നിന്നും പണം എടുത്ത് പണി പൂര്‍ത്തിയാക്കി ബില്ല് നല്‍കിയാല്‍ പണം അനുവദിക്കുന്നരീതിയലാണ് ഇത്തവണ്‌തെ ക്രമീകരണം. ആരോഗ്യ വിഭാഗത്തില്‍ സ്ഥഇരം ജീവനക്കാരില്ലാത്താണ് ഇതിന് കാരണമെന്ന് സൂപ്രണ്ട് പറഞ്ഞു. എന്നാല്‍ നാടൊട്ടുക്ക് പകര്‍ച്ച വ്യാധികളും, പനിയും പടരുന്ന സാഹചര്യത്തില്‍ ഇതിന് ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുന്നില്ലെന്നും
പ്രവര്‍ത്തി പൂര്‍ത്തിയാക്കിയവര്‍ക്ക് പണം നല്‍കുന്നില്ലെന്നുമാണ് ഇവരുടെ ആരോപണം. വാര്‍ഡുകളില്‍ കാനകള്‍ വൃത്തിയാക്കല്‍, ക്ലോറിനേഷന്‍, കൊതുകുകളെ തുരത്താനുള്ള ഫോഗിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളാ്ണ് മഴക്കാല ശുചീകരണത്തിന്‍റെ ഭാഗമായി ഇനി നടത്താനുള്ളത്. ഇതിനിടെ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ കഴിഞ്ഞ ദിവസം ജലമില്ലാതെ പൂട്ടിയതും ആരോഗ്യ വിഭാഗത്തിന്‍റെ വീഴ്ചയാണെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
പ്രവര്‍ത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും, ബില്ല് നല്‍കിയവര്‍ക്ക് പണം ലഭി്ക്കാതിരിക്കുന്നത് അക്കൗണ്ട് സെക്ഷനിലെ അപാകതയാണെന്നും സൂപ്രണ്ട് ബാലസുബ്രമണ്യം പറഞ്ഞു.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ മുന്‍കൂര്‍ പണം നല്‍കാനുള്ള സാങ്കേതിക തടസ്സമുണ്ടെന്നും ശുചൂകരണ കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ഇദ്ധേഹം ഉറപ്പ് നല്‍കിയ ശേഷമാണ് കൗണ്‍സിലര്‍മാര്‍ പിരിഞ്ഞു പോയത്. 

പൊതുമരാമത്ത് സ്ഥിരം സമതി അധ്യക്ഷന്‍ ഷാജി ആലിക്കല്‍, ആരോഗ്യ സ്ഥിരം സമതി അധ്യക്ഷ സുമ ഗംഗാധരന്‍, കൗണ്‍സിലര്‍മാരായ ആനന്ദന്‍, ഇന്ദിര, നിഷജയേഷ് എന്നിവരായിരുന്നു ഘരാവോ ചെയ്തത്.

Post A Comment: