മലയാള സിനിമയില്‍ പുതുതായി രൂപംകൊണ്ട സ്ത്രീകൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്റ്റിവിന്‍റെ നേതൃത്വത്തിലാകും ചിത്രമൊരുങ്ങുക. 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിനെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

മലയാള സിനിമയില്‍ പുതുതായി രൂപംകൊണ്ട സ്ത്രീകൂട്ടായ്മ വിമണ്‍ ഇന്‍ സിനിമ കളക്റ്റിവിന്‍റെ നേതൃത്വത്തിലാകും ചിത്രമൊരുങ്ങുക. സംഘടനയുടെ നേതൃതലത്തിലുള്ള മഞ്ജുവാര്യര്‍ നിര്‍മാണം ഏറ്റെടുത്തേക്കും. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളെയും അണി നിരത്തി ട്വന്റി-20 പോലൊരു ചിത്രം നിര്‍മ്മിക്കാനാണ് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ വനിതാ സംഘടന പദ്ധതിയിടുന്നതെന്നാണ് സൂചന. സംഘടനയിലുള്ള വനിതാ സംവിധായകരില്‍ ഒരാളാണ് സംവിധായിക ആകുക എന്നും അറിയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നതായി തുടക്കത്തില്‍ തന്നെ നിലപാടെടുത്ത താരമാണ് മഞ്ജുവാര്യര്‍.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സിനിമയില്‍ പള്‍സര്‍ സുനി എന്തിന് നടിയെ ആക്രമിച്ചുവെന്ന ചോദ്യത്തിനുള്ള ഉത്തരമുണ്ടാകുമെന്നാണ് സൂചന

Post A Comment: