മാജിദ് മിര്‍, ഷരീഖ് അഹമ്മദ്, ഇര്‍ഷാദ് അഹമ്മദ് എന്നവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

പുവാമ: ജമ്മുകശ്​മീരിലെ പുവാമ ജില്ലയി ​ മൂന്ന്​ പ്രാദേശിക ലഷ്​കറെ ത്വയിബ ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ കാകപ്പോറ മേഖലയിലാണ് സംഭവം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ തുടങ്ങിയ സൈനികനീക്കം ഇപ്പോഴും തുടരുന്നതായാണ് വിവരം.
കൊല്ലപ്പെട്ടവരില്‍ നിന്ന്​ എ.കെ. 47 തോക്കുകളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്​.  ഏറ്റുമുട്ട വാത്ത പരന്നപ്പോ പ്രദേശത്തെ നാട്ടുകാ സംഘടിച്ച്​ സുരക്ഷാ സേനക്ക്​ നേരെ കല്ലെറിഞ്ഞെന്ന്​ സൈനിക അധികൃത പറഞ്ഞു. ഒരു സൈനിക ഉദ്യോഗസ്​ഥന്​ പരുക്കേറ്റു
മാജിദ് മിര്‍, ഷരീഖ് അഹമ്മദ്, ഇര്‍ഷാദ് അഹമ്മദ് എന്നവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേക സേനാവിഭാഗവും സിആര്‍പിഎഫ് ബറ്റാലിയനും രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. പ്രദേശത്ത് ഇപ്പോഴും ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.

Post A Comment: