മലയോരമേഖലയുടെസമഗ്ര വികസനം സാധ്യമാക്കും: പി.കെ.ബിജു.എം.പി
ആലത്തൂര്‍ പാര്‍ലിമെന്‍റ്മണ്ഡലത്തിന്‍റെ പരിധിയില്‍വരുന്ന മലയോരമേഖലയുടെസമഗ്ര വികസനം സാധ്യമാക്കുമെന്ന് പി.കെ.ബിജു.എം.പി. വികസനം നടപ്പാക്കുന്നതിന് പ്രഥമ പരിഗണന നല്‍കേണ്ട പ്രദേശങ്ങള്‍കണ്ടെത്തുകയും പ്രദേശവാസികളുടെ സാന്നിദ്ധ്യത്തില്‍ സാധുതാ പരിശോധനയുംവിലയിരുത്തലും നടത്തിയതിനു ശേഷം പദ്ധതികളുടെ മുന്‍ഗണന നിശ്ചയിച്ച്ആവശ്യമായതുകഘട്ടംഘട്ടമായിലഭ്യമാക്കുമെന്നുംഎം.പി പറഞ്ഞു.തെക്കുംക്കര ഗ്രാമപഞ്ചായത്തിലെമലയോരമേഖലയില്‍സ്ഥിതിചെയ്യുന്നപൂമല-പുലിക്കപ്പുറം-ആനപ്പെരുവഴിറോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച്സംസാരിക്കുകയായിരുന്നുഎം.പി. നേരത്തെ എം.പി ഇടപെട്ടതനുസരിച്ചാണ് പിഎംജിഎസ്വൈ പദ്ധതിയില്‍ നിന്നുംറോഡ് നിര്‍മ്മാണത്തിനാവശ്യമായതുകകേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലയിലെഏറ്റവും  അനുയോജ്യമായ പ്രദേശമായ പൂമലയിലേക്ക്സംസ്ഥാന പാതയില്‍ നിന്നുംഎളുപ്പത്തില്‍എത്തിച്ചേരാന്‍ സുഗമമായറോഡ്യാഥാര്‍ത്ഥ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പൂമല-പുലിക്കപ്പുറം-ആനപ്പെരുവഴിറോഡിന് മുന്‍ഗണന നല്‍കിഎം.പി കേന്ദ്രസര്‍ക്കാരിന് കത്ത്നല്‍കിയത്.ഇതനുസരിച്ച് നിര്‍മ്മാണത്തിനായി94.88ലക്ഷംരൂപയും, അഞ്ച്വര്‍ഷത്തെ അറ്റകുറ്റപ്പണികള്‍ക്കായി8.54ലക്ഷംരൂപയുമാണ് അനുവദിച്ചിട്ടുളളത്. പൂമലയില്‍ നിന്നുംആരംഭിക്കുന്ന റോഡ് പുലിക്കപ്പുറംവഴി ആനപ്പെരുവഴിയിലെത്തിയാണ് അവസാനിക്കുന്നത്.  ഇവിടെ നിന്നുംഎളുപ്പത്തില്‍മുളങ്കുന്നത്തുകാവ്കെല്‍ട്രോണ്‍ ജംഗ്ഷനിലെത്തിച്ചേരാന്‍ കഴിയും. കെല്‍ട്രോണ്‍ ജംഗ്ഷനില്‍ നിന്നും ആനപ്പെരുവഴിയിലെത്തിചേരുന്ന റോഡിന്‍റെ നിര്‍മ്മാണം പ്രാദേശികവികസന ഫണ്ടുപയോഗിച്ച്എം.പി നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുടിയേറ്റകര്‍ഷകര്‍ തങ്ങളുടെകാര്‍ഷികോത്പ്പന്നങ്ങള്‍ കാളവണ്ടിയില്‍തൃശ്ശൂരിലേക്ക്കൊണ്ടുപോയിരുന്ന പഴയനാട്ടുവഴിയാണ് നേരിട്ട്സംസ്ഥാന പാതയിലെത്തി ചേരാന്‍ വിധം എം.പിഗതാഗത യോഗ്യമാക്കുന്നത്.പൂമല-പുലിക്കപ്പുറം-ആനപ്പെരുവഴിറോഡ്യാഥാര്‍ത്ഥ്യമാകുന്നതിലൂടെഒരുതലമുറയുടെസ്വപ്നമാണ് പൂവണിയുന്നത്.  റോഡ്ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ ഇടപെടല്‍ നടത്തുകയും, ഫണ്ട് അനുവദിപ്പിക്കുകയുംചെയ്തഎം.പിക്ക്സ്നേഹപൂര്‍വമായസ്വീകരണം നല്‍കുകയും,  നിര്‍മ്മാണോദ്ഘാടന ചടങ്ങ്ഉത്സവാന്തരീക്ഷത്തില്‍ഒരുക്കുകയുംചെയ്തു നാട്ടുകാര്‍. പൂമലലിറ്റില്‍ ഫ്ളവര്‍ പളളിഹാളില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍വടക്കാഞ്ചേരിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്എസ്.ബസന്ത്ലാല്‍ അദ്ധ്യക്ഷനായി. പിഎംജിഎസ്വൈജില്ലാഎക്സിക്യൂട്ടീവ്എഞ്ചിനീയര്‍ടി.ഐ.സതിറിപ്പോര്‍ട്ടവതരിപ്പിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുബെന്നി, ജില്ലാ പഞ്ചായത്തംഗംമേരിതോമസ്, ഗ്രാമപഞ്ചായത്ത്സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.പുഷ്പലത, ഇ.എന്‍.ശശി, സുജാത ശ്രീനിവാസന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഏലിയാമ്മ ജോണ്‍സണ്‍, ഗ്രാമപഞ്ചായത്തംഗംസി.ഗിരീഷ്, പൂമലലിറ്റില്‍ ഫ്ളവര്‍ പളളിവികാരിജോയ്സണ്‍ കോരോത്ത്, ജെസ്റ്റിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍സംസാരിച്ചു

Post A Comment: