കുന്നംകുളം മേഖലയില്‍ വീശിയ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്കും, പരിക്കേറ്റവര്‍ക്കും മതിയായ ധനസഹായം അനുവദിക്കുന്നതിനും, ആരാധനലായങ്ങളും, വിദ്യാലയങ്ങളും പുനരുദ്ധരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരി നടപടി സ്വീകരിക്കണമെന്ന്


തൃശ്ശൂര്‍ :കുന്നംകുളം മേഖലയില്‍ വീശിയ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്കും, പരിക്കേറ്റവര്‍ക്കും മതിയായ ധനസഹായം അനുവദിക്കുന്നതിനും, ആരാധനലായങ്ങളും, വിദ്യാലയങ്ങളും പുനരുദ്ധരിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തരി നടപടി സ്വീകരിക്കണമെന്ന് പി.കെ.ബിജു.എം.പി. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും എം.പി കത്ത് നല്‍കി. ചുഴലിക്കാറ്റില്‍ സാരമായി നാശനഷ്ടം സംഭവിച്ച ചരിത്ര പ്രധാന്യം നിറഞ്ഞ ആര്‍ത്താറ്റ് സെന്‍റ്.മേരീസ് ഓര്‍ത്തഡോക്സ് പളളിയുടേയും, ഹോളിക്രോസ് പളളിയുടേയും പുനരുദ്ധാരണം അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കണം. ചുഴലിക്കാറ്റില്‍ നാശം സംഭവിച്ച വീടുകളുടേയും പുനരുദ്ധാരണത്തിനും ധനസഹായം സാധ്യമാക്കണം. പ്രകൃതിദുരന്ത നിവാരണ വകുപ്പിന്‍റെ സഹായം കുന്ദംകുളം മേഖലയില്‍ എല്ലായ്പ്പോഴും ലഭ്യമാകുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തണം. സമഗ്രമായി പരിശോധിച്ച് ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച കര്‍ഷകരുടേയും, വീടുകള്‍ക്ക് നാശം സംഭവിച്ചവരുടേയും കൃത്യമായ പട്ടിക തയ്യാറാക്കുന്നതിനും, ഇവര്‍ക്ക് മതിയായ സഹായ ധനം ലഭ്യമാക്കുന്നതിനും അടിയന്തിര നടപടി വേണമെന്നും മുഖ്യമന്ത്രിക്കും, റവന്യൂവകുപ്പ് മന്ത്രിക്കും നല്‍കിയ കത്തില്‍ എം.പി ആവശ്യപ്പെട്ടു.

Post A Comment: