മുല്ലശ്ശേരി ബസ് സ്റ്റാന്‍റില്‍ ഒരുക്കിയ ചന്തയില്‍ നടക്കുന്നത്. സെമിനാര്‍, കാര്‍ഷിക ക്ലാസ്സുകള്‍, മണ്ണ്-ജല പരിശോധന, ചെടികളുടെ രോഗനിര്‍ണ്ണയ ക്ലിനിക്ക് എന്നിവയും ചന്തയിലുണ്ട്. ചന്ത ജൂണ്‍ 26 ന് സമാപിക്കും

 മുല്ലശ്ശേരി:     മുല്ലശ്ശേരി ഞാറ്റ് വേല ചന്ത കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിത്തുകള്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, ജീവാണു വളങ്ങള്‍, ജൈവ കീടനാശിനികള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയുമാണ് മുല്ലശ്ശേരി ബസ് സ്റ്റാന്‍റില്‍ ഒരുക്കിയ ചന്തയില്‍ നടക്കുന്നത്. സെമിനാര്‍, കാര്‍ഷിക ക്ലാസ്സുകള്‍, മണ്ണ്-ജല പരിശോധന, ചെടികളുടെ രോഗനിര്‍ണ്ണയ ക്ലിനിക്ക് എന്നിവയും ചന്തയിലുണ്ട്. ചന്ത ജൂണ്‍ 26 ന് സമാപിക്കും. നാളികേര ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം പച്ചക്കറി കൃഷിയിലെ നൂതന രീതികള്‍ ശുദ്ധജല മത്സ്യകൃഷി എന്നി വിഷയങ്ങളില്‍ 25, 26, 27 തീയതികളില്‍ ക്ലാസ്സുകള്‍ ഉണ്ടാവും. മുരളി പെരുനെല്ലി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.കെ.ഹുസൈന്‍, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ജെന്നി ടീച്ചര്‍, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ.രവീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗം ബബിത ലിജോ എന്നിവര്‍ സംസാരിച്ചു. മുല്ലശ്ശേരി സര്‍വ്വീസ് സഹകരണ സംഘം പ്രസിഡണ്ട് കെ.പി.ആലി സ്വാഗതവും വൈസ് പ്രസിഡണ്ട് എ.പി.ബെന്നി നന്ദിയും പറഞ്ഞു.

Post A Comment: