ലണ്ടന്‍ പാലത്തിലും തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റിലും നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു.


ലണ്ടന്‍: ലണ്ടന്‍ പാലത്തിലും തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റിലും നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരുക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. 
ആക്രമണം നടത്തിയതെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലിസ് വെടുവച്ചുകൊന്നു.

ലണ്ടന്‍ പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റിയാണ് ആക്രമണം നടത്തിയത്. തൊട്ടടുത്തുള്ള ബോറോ മാര്‍ക്കറ്റില്‍ അക്രമി നിരവധിപേരെ കത്തികൊണ്ടു കുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടു സംഭവങ്ങളും ഭീകരാക്രമണമാണെന്ന് ലണ്ടന്‍ മെട്രോപൊലിറ്റന്‍ പൊലിസ് സ്ഥിരികരിച്ചു.Post A Comment: