രാജസ്ഥാനിലെ പ്രസിദ്ധമായ മെഹന്ദിപൂര്‍ ബാലാജി ക്ഷേത്ര ദര്ശനത്തിന് പോവുകയായിരുന്ന കുടംബമാണ് അപകടത്തില്‍ പെട്ടത്.


മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പടെ പത്തു പേര്‍ മരിച്ചു. 

രാജസ്ഥാനിലെ പ്രസിദ്ധമായ മെഹന്ദിപൂര്‍ ബാലാജി ക്ഷേത്ര ദര്ശനത്തിന് പോവുകയായിരുന്ന കുടംബമാണ് അപകടത്തില്‍ പെട്ടത്.
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടയത്. 
രണ്ടു കുട്ടികള്‍ ഉള്‍പെടെ  മരിച്ച ഒന്‍പതു പേരും ബന്ധുക്കളാണ്.
യു.പി ബരേലി ജില്ലയിലെ സുഭാഷ് നഗര്‍ രാജീവ് കോളനിയിലെ താമസക്കാരായ  മഹേഷ് ശര്മ്, ദീപിക ശര്‍മു, പൂനം ശര്‍മം, ഋത്വിക് ശര്‍മ, ഹാര്‍ദ്ദി ക് ശര്‍മ,, റോഹന്‍, ഖുശ്ബൂ, ഹിമാന്‍ഷി , സുരഭി,  ഡ്രൈവര്‍ ബരേലി ദിനവര്‍ സ്വദേശി ഹാരിഷ് ചന്ദ് എന്നിവരാണ് മരിച്ചത്.
ഇടുങ്ങിയ മോശം റോഡിലൂടെയുള്ള യാത്രക്കിടെ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് മറിഞ്ഞതാകാം എന്നാണ് പൊലീസ് പറയു ന്നത്.
മുന്‍പും ഇവിടെ ഇത്തരം അപകടമുണ്ടയിട്ടുണ്ട്.Post A Comment: