മയക്ക് മരുന്ന് കേസുകള്‍ അന്വേഷിക്കുന്ന വിദ്ഗ്ധനായ ഉദ്ധ്യോഗസ്ഥന്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍.
മയക്ക് മരുന്ന് കേസുകള്‍ അന്വേഷിക്കുന്ന വിദ്ഗ്ധനായ ഉദ്ധ്യോഗസ്ഥന്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍. 
ചാണ്ഡിഗഡിലാണ് സംഭവം.
മയക്കുമരുന്ന് വേട്ടയില്‍ അതിവിദഗ്ധനായ ഉദ്ധ്യോഗസ്ഥനായ ഇന്ദ്രജിത്ത് സിങ്ങാണ് പിടിയിലായത്.
ഇയാളുടെ വീട്ടില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ സ്മാക്, നാല് കിലോ ഹെറോയിന്‍ എന്നിവക്കു പുറമേ ആയുധങ്ങള്‍, പണം എന്നിവയും പിടിച്ചെടുത്തു. അറസ്റ്റിനു പിന്നില്‍ ഗൂഢാലോചനയാണെന്നാണ് ഇദ്ധേഹത്തിന്‍റെ കുടുംബം പറയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ മയക്കുമരുന്ന് വേട്ട സംബന്ധിച്ച് പരിശോധന നടത്തിയതില്‍ നിന്നാണ് കേസുകളില്‍ ഇന്ദ്രജിത്ത് സിങ്ങിന്‍റെപങ്ക് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് തെളിവുകള്‍ ലഭിച്ചെതെന്നാണ് പറയുന്നത്. 
കോടതിയില്‍ ഹാജരാക്കിയ ഇന്ദ്രജിത്ത് സിങ്ങിനെ ജൂണ്‍ 19 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടു.

Post A Comment: