പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ പ്രതിപക്ഷ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ് ജെ.ഡി.യുവിന്‍റെ ഈ നിലപാട്.

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് റിപ്പോര്‍ട്ട്. ശരത് യാദവ് അടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യം ഇന്നു പ്രഖ്യാപിക്കും.
പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെ പ്രതിപക്ഷ ഐക്യത്തിന് വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ് ജെ.ഡി.യുവിന്‍റെ ഈ നിലപാട്.
ബി.ജെ.പിക്കെതിരായുള്ള  പ്രതിപക്ഷ കൂട്ടായ്മയ്ക്കുള്ള അവസരമായായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കണ്ടത്. ഐക്യത്തിനായി പലതവണ പ്രതിപക്ഷ കക്ഷികളുടെ യോഗവും നടന്നിരുന്നു. എന്നാല്‍ നിതീഷിന്‍റെ തീരുമാനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും.
ബിഹാര്‍ ഗവര്‍ണറായ കോവിന്ദുമായി നിതീഷ് കുമാറിന് മികച്ച വ്യക്തിബന്ധമാണ് ഉള്ളത്.

Post A Comment: