ലക്ഷ്മിയമ്മയുടെ ആടുജീവിതത്തിന്റെ അവസാന അധ്യായങ്ങൾ എന്ന റിപ്പോർട്ടാണ് റഷീദിനെ പുരസ്കാരത്തിന് അർഹനാക്കിയത്

സി.സി.ടി.വി ഏർപ്പെടുത്തിയ മികച്ച റിപ്പോർട്ടർക്കുള്ള അവാർഡിന് റഷീദ് എരുമപ്പെട്ടി  അർഹനായി. ലക്ഷ്മിയമ്മയുടെ ആടുജീവിതത്തിന്റെ അവസാന അധ്യായങ്ങൾ എന്ന റിപ്പോർട്ടാണ് റഷീദിനെ പുരസ്കാരത്തിന്  അർഹനാക്കിയത്. അനാഥയായ ലക്ഷ്മിയമ്മ ദൈനത ജനിപ്പിക്കുന്ന മനുഷ്യ ജീവിതത്തിന്റെ നേർകാഴ്ചയായിരുന്നു. ഒറ്റപ്പെട്ട് ഏകാന്തതയുടെ തുരുത്തിൽ ആടുകളോടൊപ്പം ഉണ്ടും ഉറങ്ങിയു കഴിഞ്ഞിരുന്ന സ്ത്രീ ജീവിതത്തിന്റെ ആവിഷ്കാരം ആരേയും  നൊമ്പരപ്പെടുത്തുന്നതായിരുന്നു. ലക്ഷ്മിയമ്മയുടെ പ്രായത്തിനനുസരിച്ച് മനസും ശരീരവും തളർന്നപ്പോൾ മിണ്ടിയും പറയാനും കൂട്ടിനുണ്ടായിരുന്ന ആടുകളെ ജീവിതത്തിൽ നിന്നും അടർത്തി മാറ്റി  ഇതോടെ ഈ വയോധിക തീർത്തും ഒറ്റപ്പെടുകയായിരുന്നു. ഹൃദയ സ്പർശിയായ കഥ ജനമനസിലേക്ക് ആഴ്ന്നിറങ്ങുന്ന വിധത്തിൽ അവതരിപ്പിച്ചതാണ്  മികച്ച റിപ്പോർട്ടാറായി  ജൂറി അംഗങ്ങൾ റഷീദിനെ  തിരഞ്ഞെടുക്കാൻ ഇടയാക്കിയത്. മന്ത്രി എ.സി.മൊയ്തീൻ റഷീദ് എരുമപ്പെട്ടിക്ക് പുരസ്കാരം സമർപ്പിച്ചു.

Post A Comment: