കലാമണ്ഡലത്തിന്‍റെയും, മോഹിനിയാട്ടത്തിന്‍റെയുംയശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രാപ്തരായ പുതിയതലമുറയെസൃഷ്ടിക്കുന്നതില്‍മുഖ്യപങ്ക് വഹിച്ച കലാകാരിയാണ്കലാമണ്ഡലം ലീലാമ്മയെന്ന് പി.കെ.ബിജു.എം.പി

കലാമണ്ഡലത്തിന്‍റെയും, മോഹിനിയാട്ടത്തിന്‍റെയുംയശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രാപ്തരായ പുതിയതലമുറയെസൃഷ്ടിക്കുന്നതില്‍മുഖ്യപങ്ക് വഹിച്ച കലാകാരിയാണ്കലാമണ്ഡലം ലീലാമ്മയെന്ന് പി.കെ.ബിജു.എം.പി
പ്രമുഖമോഹിനിയാട്ടം നര്‍ത്തകിയും, മികച്ച നൃത്താദ്ധ്യാപികയുമായിരുന്ന കലാമണ്ഡലം ലീലാമ്മയുടെ നിര്യാണത്തില്‍ പി.കെ.ബിജു.എം.പി അനുശോചിച്ചു. കലാമണ്ഡലത്തിന്‍റേയും, മോഹിനിയാട്ടമെന്ന നൃത്തരൂപത്തിന്‍റേയുംയശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പ്രാപ്തരായ പുതിയതലമുറയെസൃഷ്ടിക്കുന്നതില്‍മുഖ്യപങ്ക് വഹിച്ച കലാകാരിയാണ്കലാമണ്ഡലം ലീലാമ്മയെന്ന് പി.കെ.ബിജു.എം.പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

മികച്ച രീതിയില്‍ നടത്തിയഗവേഷണത്തിലൂടെമോഹിനിയാട്ടമെന്ന നൃത്തരൂപത്തിന് എണ്‍പതിലധികംപുതിയചുവടുകള്‍ചിട്ടപ്പെടുത്തുകയും, പദങ്ങളുംകവിതാരൂപങ്ങളുംഅടിസ്ഥാനപ്പെടുത്തിവ്യത്യസ്തസന്ദര്‍ഭങ്ങളിലായി നൂറിലധികം നൃത്തങ്ങള്‍ രൂപപ്പെടുത്തുകയുംചെയ്തു. നൃത്തപഠനത്തിനും, ഗവേഷണത്തിനുമായികലാമണ്ഡലം ലീലാമ്മ ആരംഭിച്ച സ്വാതിചിത്രയില്‍പരാമ്പരഗതമായ രീതിയും, പുതിയകാലഘട്ടത്തിന്‍റെ പ്രസരിപ്പുംഒത്തിണക്കിയാണ് നൃത്തംഅഭ്യസിപ്പിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്.

Post A Comment: