നഗരസഭയില്‍ നഗരത്തിലെ ഹോട്ടലുകാരമായി നടത്തിയ യോഗത്തില്‍ മലീന ജലം കാനയിലേക്ക് തുറന്ന് വിടാതിരിക്കാനും, പ്ലാസ്റ്റിക്ക് കവറുകള്‍ ഉപേക്ഷി്ക്കാനും നിര്‍ദ്ധേശം നല്‍കി
കുന്നംകുളം. പകര്‍ച്ചവ്യാധിക്കെതിരെ ജനകീയ കൂട്ടായ്മ സൃഷ്ടിച്ച് ശുചിത്വപരിപാടികള്‍ കാര്യക്ഷമമാക്കാന്‍ നഗരസഭ വിവിധ വ്യാപാര, സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
നഗരത്തില്‍ കെട്ടിടങ്ങളും, സ്വകാര്യ സ്ഥാപനങ്ങളും ശുചീകരിച്ച് നഗരം ൃത്തിയാക്കി സൂക്ഷിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ പൊതുസമൂഹത്തെ കൂടി പ്രവര്‍ത്തനത്തില്‍ പങ്കാളിയാക്കുക എന്നതാണ് ആലോചന.
നഗരസഭയില്‍ നഗരത്തിലെ ഹോട്ടലുകാരമായി നടത്തിയ യോഗത്തില്‍ മലീന ജലം കാനയിലേക്ക് തുറന്ന് വിടാതിരിക്കാനും, പ്ലാസ്റ്റിക്ക് കവറുകള്‍ ഉപേക്ഷി്ക്കാനും നിര്‍ദ്ധേശം നല്‍കി. മാത്രമല്ല. കുടിക്കാന്‍ തിളിപ്പിച്ചാറിയ വെള്ളം നല്‍ാനും, കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും, കെട്ടിടവും, മറ്റും വൃത്തയാക്കി സൂക്ഷിക്കേണ്ടതിന്‍റേയും ഉത്തരവാദിത്വം കച്ചവടക്കാര്‍ സ്വയം ഏറ്റെടുക്കണം. ഇതിന് ഭംഗം വരുത്തന്നവര്‍ക്കെതിരെ പിഴയടക്കമുള് ശിക്ഷആ നടപടികളുമുണ്ടാകും.
വിവധ മേഖലകളിലുള്ള കച്ചവടക്കാരുമായും, ആശാ പ്രവര്‍ത്തകര്‍. കുടംബശ്രീ, അധ്യാപകര്‍, വി്ദ്യാര്‍ഥികള്‍ തുടങ്ങി വിത്യസ്ഥ ദിവസങ്ങളിലായി പിരശീലനം നല്‍കും.
തുടര്‍ന്ന് 28 ന് ചേരുന്ന യോഗത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, മുഴുവന്‍ അംഗങ്ങളേയും ഉള്‍പെടു്തതി സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുകുയം ചെയ്യും. നഗരസഭ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പഴ്സണ്‍ സീതാ രവീന്ദ്രന്‍ അധക്ഷയായിരുന്നു.
ഹല്‍്തത് സൂപ്രണ്ട് ശ്രീനിവാസന്‍, സ്ഥിരം സമതി അധ്യക്ഷ സുമഗംഗാധരന്‍. ഇന്‍സ്പക്ടര്‍ അബ്ദുള്‍ സത്താര്‍, തുടങ്ങിയവര്‍ സംസാരിച്ചു,

Post A Comment: