നിധി പ്രചരണം ശക്തമായതോടെ കരിമ്പാറകള്‍ നിറഞ്ഞ് ഈ പ്രദേശം വിലയ്‌ക്കെടുക്കാനായി ക്വാറി മാഫിയകള്‍


കോട്ടയം: വിലമതിക്കാനാകാത്ത നിധി ശേഖരം പുരയിടത്തില്‍ 
ഉണ്ടെന്നഅഭ്യൂഹം പരന്നതോടെ സ്വസ്ഥമായി ഉറങ്ങാന്‍ പോലും
കഴിയാതെ ബുദ്ധിമുട്ടുകയാണ് കോട്ടയം സ്വദേശി പ്രിന്‍സ് എന്ന
വിദേശ മലയാളി. നിധി പ്രചരണം ശക്തമായതോടെ കരിമ്പാറകള്‍
നിറഞ്ഞ് ഈ പ്രദേശം വിലയ്‌ക്കെടുക്കാനായി ക്വാറി മാഫിയകള്‍
അടക്കമുള്ളവരാണ് ഇവരെ സമീപിക്കുന്നത്. നിധി തേടി 
പാതിരാത്രിയില്‍ വീട്ടുപറമ്പില്‍ അതിക്രമിച്ചു കയറി കുഴിച്ചു 
നോക്കുന്നവരും കുറവല്ലതെക്കുംകൂര്‍ രാജവംശത്തിന്റെ 
തലസ്ഥാനമായിരുന്ന വെണ്ണിമലയില്‍ മൂന്നേക്കര്‍ സ്ഥലമാണ് 
പ്രിന്‍സിന്റെ ഉടമസ്ഥതയില്‍ ഉള്ളത്.രാജാക്കന്‍മാരുടെ മുഖ്യ
കേന്ദ്രമായിരുന്ന ഇവിടെ വന്‍ നിധിശേഖരം ഉണ്ടെന്നാണ് 
പ്രദേശവാസികളുടെ വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തിലാണ്
നിധിക്ക് വേണ്ടി വീട്ടുകാര്‍ അറിഞ്ഞും അറിയാതെയും പറമ്പില്‍
പലരും കിളയ്ക്കുന്നത്ശല്യം സഹിക്കാതെയായപ്പോള്‍ വീട്ടുകാര്‍
ഹൈക്കോടതിയെ സമീപിച്ച് പുരാവസ്തു വകുപ്പിനോട് 
പ്രാഥമിക അന്വേഷമം നടത്താന്‍ കോടതി ഉത്തരവിട്ടു. ഇതോടെ
കുടുംബത്തിന്റെ പ്രശ്‌നങ്ങള്‍ അല്‍പ്പം അയവ് വന്നു. കോടതി
വിധി ഉണ്ടായിട്ടും ഉദ്യോഗസ്ഥര്‍ ഈ വിഷയത്തിന്റെ ഗൗരവം
വേണ്ടത്ര രീതിയില്‍ എടുക്കുന്നില്ലെന്നും ഇവര്‍ക്ക് പരാതിയുണ്ട്
നൂറ്റാണ്ടുകളായി യാതൊര വിധത്തിലുള്ള പണിയും നടക്കാതെ
ഉറച്ച് പോയ പാറപ്രദേശമാണ് ഇത്. ഉദ്യഗോസ്ഥര്‍ ഇടപെട്ട് 
നിധി സംബന്ധിച്ച അഭ്യൂഹത്തിന് അവസാനം ഉണ്ടാക്കണമെന്നാണ് 
വീട്ടുകാരുടെ ആവശ്യം

Post A Comment: