എപ്പോള്‍ വേണമെങ്കിലും സൈബര്‍ അക്രമികള്‍ക്ക് നുഴഞ്ഞു കയറാന്‍ പാകത്തിനുള്ളവയാണ്ഇന്ത്യന്‍ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ സുക്ഷിതമല്ലെന്നും, എപ്പോള്‍ വേണമെങ്കിലും സൈബര്‍ അക്രമികള്‍ക്ക് നുഴഞ്ഞു കയറാന്‍ പാകത്തിനുള്ളവയാണ് ഇവയെന്നും ബിസിനസ് പ്രാക്ടീസസ് കമ്പനിയായ ഇവൈ’. പണലാഭത്തിനായി മിക്ക കമ്പനികളും സോഫ്റ്റ്‌വെയറുകള്‍ വിലകൊടുത്തു വാങ്ങാതെ ക്രാക്ക്ഡ് വേര്‍ഷനുകളാണ് ഉപയോഗിക്കുന്നത്. ഇതാണ് സൈബര്‍ നുഴഞ്ഞുകയറ്റകാര്‍ക്ക് വഴി തുറക്കുന്നതും.
കഴിഞ്ഞ മാസം ലോകത്തെ വിറപ്പിച്ച വനാക്രൈ ആക്രമണത്തിന് കാരണം മൈക്രോസോഫ്റ്റ് സപ്പോര്‍ട്ട് അവസാനിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.
സോഫ്റ്റ്‌വെയറുകള്‍ക്ക് ബഗ്ഗുണ്ടാകുന്നതും അവ പാച്ച് ചെയ്യുന്നതും ഐടി മേഖലയില്‍ സ്ഥിരമാണ്. എന്നാല്‍, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ റിലീസ് ചെയ്യുന്ന ഇത്തരം പാച്ച് അപ്‌ഡേറ്റുകള്‍ ക്രാക്ക്ഡ് വേര്‍ഷനുകളില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ സൈബര്‍ ആക്രമണത്തിനുള്ള സാധ്യതകള്‍ ഏറെയാണ്.
എന്നാല്‍, വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളൊന്നും തന്നെ അണ്‍ലൈസന്‍സ്ഡായിട്ടുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കാറില്ല. ചെറുകിട കമ്പനികളാണ് ഇവ വ്യാപകമായി ഉപയോഗിക്കുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത കൂടുതലായത് കൊണ്ടാണ് തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളും റിമൂവബിള്‍ ഡിവൈസുകളും സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാന്‍ അനുവദിക്കാത്തത്.
അണ്‍ലൈസന്‍സ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് കൂടുതലാണെന്നും കമ്പനികള്‍ ഇത്തരം പ്രവൃത്തികളില്‍നിന്ന് വിട്ടു നില്‍ക്കണമെന്നുമാണ് ഇവൈഅഡ്‌വൈസറീസ് സര്‍വീസസ് പ്രാക്ടീസസ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്.

Post A Comment: