ധീരതയ്ക്കുള്ള പുരസ്‌കാരം നേടി ജവാനെ വാരിപ്പുണര്‍ന്ന് അഭിനന്ദിച്ച് രാജ്‌നാഥ് സിംഗ്ഈ ചങ്കുറപ്പിന് മുന്നില്‍ പ്രോട്ടോക്കാളില്ല’; ധീരതയ്ക്കുള്ള പുരസ്‌കാരം നേടി ജവാനെ വാരിപ്പുണര്‍ന്ന് അഭിനന്ദിച്ച് രാജ്‌നാഥ് സിംഗ്
 തീവ്രവാദി ആക്രമണത്തില്‍ നിന്നും 30 പേരടങ്ങുന്ന ട്രൂപ്പിനെ രക്ഷിച്ച മനസ്സാനിധ്യത്തെ രാജ്യം പിന്നെങ്ങനെയാണ് ആദരിക്കേണ്ടത്, ആ ആദരവും സ്‌നേഹവും തന്നെയാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ ധീരതയ്ക്കുള്ള പുരസ്‌കാരത്തിനൊപ്പം ബിഎസ്എഫ് ജവാനായ ഗോദ്രാജ് മീനയ്ക്കും ലഭിച്ചത്. ഗോദ്രജിന്റെ നെഞ്ചില്‍ ഗലന്ററി മെഡല്‍ പതിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തെ വാരിപ്പുണര്‍ന്നു കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് തന്റെ സ്‌നേഹവും ആദരവും ഗോദ്രജിനെ അറിയിച്ചത്. പ്രോട്ടക്കോള്‍ തെറ്റിച്ചുള്ള മന്ത്രിയുടെ ഈ നടപടി സദസ്സില്‍ തീര്‍ത്തത് മിനുട്ടുകളോളം നീണ്ടു നില്‍ക്കുന്ന നിലയ്ക്കാത്ത കരഘോഷവുമാണ്.
2014 ആഗസ്ത് 5ന് ജമ്മു കശ്മീരിലെ ഉദ്ദംപൂറിലാണ് ഗോദ്രജിന്റെ ശരീരത്തില്‍ 85 ശതമാനത്തോളം വൈകല്യങ്ങള്‍ മാത്രം അവശേഷിപ്പിച്ച തീവ്രവാദി ആക്രമണം നടന്നത്. ഗോദ്രജ് മീന നയിച്ച ബിഎസ്എഫിന്റെ വാഹനവ്യൂഹത്തിനു നേരെയാണ് അതിഭീകരമായ വെടിവെയ്പ്പുണ്ടായത്. അന്നുണ്ടായ ആക്രമണത്തെ മനസ്സാനിധ്യം കൊണ്ട് അതിസാഹസികമായ ഇദ്ദേഹം ഉള്‍പ്പെടുന്ന ട്രൂപ്പ് പ്രതിരോധിച്ചത്. ഇല്ലായിരുന്നുവെങ്കില്‍ 30ഓളം ബിഎസ്എഫ് ജവാന്മാര്‍ അടങ്ങുന്ന ട്രൂപ്പി തീവ്രവാദി ആക്രമണത്തിനിരയായി ഇല്ലാതാവുമായിരുന്നു. വെടിവെപ്പില്‍ ഗോദ്രജിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു.ശരീരത്തെ പഴയപടി ആക്കാന്‍ സാധിക്കാത്ത വിധത്തില്‍ 85 ശതമാനത്തോളം വൈകല്യമാണ് ഗോദ്രജിനുണ്ടായത്.
ഗോദ്രജ് മീനയുടെ ഈ നിശ്ചദാര്‍ഢ്യത്തിനാണ് രാജ്യം ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചത്. പുരസ്‌കാരം നല്‍കുന്നയാള്‍ക്ക് മുന്നിലെത്തി സല്യൂട്ട് നല്‍കി പുരസ്‌കാരത്തിനു ശേഷവും സല്യൂട്ടും ഷെയ്ക്ക് ഹാന്‍ഡും നല്‍കി നടക്കുകയാണ് പുരസ്‌കാര ദാനത്തിന്റെ സ്വാഭാവിക നടപടി ക്രമം. എന്നാല്‍ ഈ പ്രോട്ടോക്കോള്‍ ലംഘിച്ചാണ് ആഭ്യന്തര മന്ത്രി ഗോദ്രജ് മീനയ്ക്ക് നിമിഷങ്ങളോളം നീണ്ടു നില്‍ക്കുന്ന ഷെയ്ഖ് ഹാന്‍ഡും പിന്നാലെ ആശ്ലേഷനും നല്‍കിയത്. പുരസ്‌കാര വിതരണ ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
നാം ഇന്ന് കണ്ടത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. 85% ത്തോളം അംഗഭംഗം വന്നിട്ടും യൂനിഫോമിട്ട് വന്ന ഗോധ് രാജിന്റെ നിശ്ചയദാര്‍ഡ്യം അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് പുരസ്കാരദാന ചടങ്ങില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Post A Comment: