എരുമപ്പെട്ടി പാഴിയോട്ട്മുറി സ്വദേശിയായ അഭിഷേകിന് ചികിത്സ സഹായത്തിനായി കവലകൾ തോറും ശിങ്കാരിമേളം നടത്തിയാണ് ഇവർ ധനശേഖരണത്തിന് ജനശ്രദ്ധയാഘർഷിക്കുന്നത്. തിരക്കുള്ള കവലകളിൽ

എരുമപ്പെട്ടി : ജീവകാരുണ്യ പ്രവർത്തനത്തിന് ഫണ്ട് സ്വരൂപിക്കാൻ വേറിട്ട മാർഗം സ്വീകരിച്ചിരിക്കുകയാണ്  ഒരു കൂട്ടം വാദ്യ  കലാകാരൻമാർ. എരുമപ്പെട്ടി പാഴിയോട്ട്മുറി സ്വദേശിയായ അഭിഷേകിന് ചികിത്സ  സഹായത്തിനായി കവലകൾ തോറും ശിങ്കാരിമേളം നടത്തിയാണ് ഇവർ  ധനശേഖരണത്തിന്  ജനശ്രദ്ധയാഘർഷിക്കുന്നത്.
തിരക്കുള്ള കവലകളിൽ നിന്നും അപ്രതീക്ഷിതമായ ശിങ്കാരിമേളത്തിന്റെ നാദം ഉയർന്ന് കേൾക്കും. തടിച്ചു കൂടുന്ന ജനങ്ങൾക്കിടയിലേക്ക് ധനശേഖരണത്തിന് ബക്കറ്റുമായി വരുന്നവരെ കാണുമ്പോഴാണ് പത്ത് വയസുകാരന്റെ ചികിത്സാ സഹായത്തിന് വേണ്ടിയുള്ള മേളമാണെന്ന് തിരിച്ചറിയുന്നത്. കേരളത്തിലെ പ്രസിദ്ധ ശിങ്കാരിമേള കലാകാരൻമാരാണ് വ്യത്യസ്തമായ രീതി കാഴ്ചവെച്ച് ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്. എരുമപ്പെട്ടി ഗവ: ഹയ്യർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും പാഴിയോട്ട്മുറി കുന്നത്ത്പുരയ്ക്കൽ വേലായുധൻ അനിത ദമ്പതികളുടെ ഇളയ മകനുമായ അഭിഷേകിന്  എല്ലുകൾ ക്രമാധീതമായി വളരുന്ന അപൂർവ്വ രോഗമാണ് ബാധിച്ചിരിക്കുന്നത്.  മുഖത്തെ താടിയെല്ലുകളാണ് അമിതമായി ഉള്ളിലേക്കാണ് വളരുന്നത്. കൺകുഴികളുടെ വശങ്ങളിലെ  എല്ലുകൾ വളർന്നതിനാൽ കണ്ണുകൾ പുറത്തേക്ക് തുറിച്ച് വരുന്ന അവസ്ഥയിലായിരുന്നു. എറണാംകുളം അമൃത ആശുപത്രിയിൽ മുഖത്ത് നടത്തിയ ശസ്ത്രക്രിയയിൽ അമിത വളർച്ചയുള്ള എല്ലുകൾ എടുത്ത് നീക്കി.ഇതിന് വേണ്ടി വിവിധ ഘട്ടങ്ങളിലായി 4 ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നു. ഏകദേശം പത്ത് ലക്ഷം രൂപയാണ് ഇതിന് ആവശ്യമായി വന്നത്. കൂടാതെ ശസ്ത്രക്രിയക്ക് ശേഷമുള്ള ചികിത്സ ചിലവും ഭീമമാണ്. തകില് വാദ്യ കലാകാരനായ വേലായുധന് ഉത്സവകാലങ്ങളിൽ ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രമാണ്  കുടുംബം പുലർത്തുന്നതും മകന്റെ ചികിത്സ നടത്തുന്നതും. പത്ത് ലക്ഷം രൂപയാണ് ശസ്ത്രക്രിയക്കും ചികിത്സയ്ക്കും ഇത് വരെ ചിലവന്നിരിക്കുന്നത്. പട്ടികജാതി വകുപ്പിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് ചികിത്സ സഹായമായി ലഭിച്ചിട്ടുള്ളത്. ആകെയുള്ള അഞ്ച് സെന്റ് സ്ഥലവും വീടും സഹകരണ ബാങ്കിൽ പണയപ്പെടുത്തിയും സ്വർണ്ണാഭരണങ്ങൾ വിറ്റും പലിശയ്ക്കെടുത്തുമാണ്  ചികിത്സയ്ക്കുള്ള ചിലവ് കണ്ടെത്തിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനോടൊപ്പം ഈ നിർധന കുടുംബ വലിയ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്. നിരാശ്രയരായ ഈ കുടുംബത്തിനെ സഹായിക്കാനുള്ള ഉദ്യമത്തിൽ പങ്കാളികളാകാൻ  സൻമനസുള്ള കാരുണ്യമതികൾ 9744078085 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ബാങ്ക് വഴിയും സഹായങ്ങൾ നൽകാവുന്നതാണ്.


വേലായുധൻ, കുന്നത്ത്പുരയ്ക്കൽ
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, എരുമപ്പെട്ടി ബ്രാഞ്ച്. അക്കൗണ്ട് നമ്പർ 67348804908
ഐ.എഫ്.എസ്.സി: എസ്.ബി.ടി.ആർ.0001078
 .

Post A Comment: