ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ഇരിഞ്ഞലക്കുട എംഎല്‍എ കെയു അരുണന്‍ മാസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ഇരിഞ്ഞലക്കുട എംഎല്‍എ കെയു അരുണന്‍ മാസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി തൃശൂര്‍ ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. അച്ചടക്ക ലംഘനമാണ് അരുണന്‍ മാസ്റ്റര്‍ നടത്തിയതെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ആര്‍എസ്എസിനും ബിജെപിക്കുമെതിരെ ശക്തമായ നിലപാടുമായി സിപിഐഎം മുന്നോട്ട് പോവുമ്പോള്‍ അരുണന്‍ എംഎല്‍എ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുന്നത് പാര്‍ട്ടി നയങ്ങളില്‍ നിന്നുള്ള വ്യചിചലനമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഈ അച്ചടക്ക ലംഘനത്തിന് ഉചിതമായ നടപടി ജില്ലാ കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കണമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
നിലവില്‍ ഇരിഞ്ഞാലക്കുട ഏരിയ കമ്മിറ്റി അംഗമാണ് അരുണന്‍ എംഎല്‍എ. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഏരിയ കമ്മിറ്റിയില്‍ നിന്നും ലോക്കല്‍ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയേക്കുമെന്നും സൂചനയുണ്ട്.

Post A Comment: