പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും അവിടെ നിന്ന് തിരിച്ചുമാകും പ്രധാനമന്ത്രിയുടെ യാത്ര.


കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം 17 ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. മെട്രോയില്‍ യാത്ര ചെയ്തതിനു ശേഷമായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചു.
പാലാരിവട്ടം മുതല്‍ പത്തടിപ്പാലം വരെയും അവിടെ നിന്ന് തിരിച്ചുമാകും പ്രധാനമന്ത്രിയുടെ യാത്ര. തുടര്‍ന്നാണ് കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുക. പ്രത്യേകം ക്ഷണിതാക്കളായ 3500 പേരാണ് ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കുന്നത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ നാവിക ഐലന്‍ഡില്‍ പ്രത്യേക വിമാനത്തില്‍  പ്രധാനമന്ത്രി വന്നിറങ്ങും.
ഉദ്ഘാടന വേദിയുടെയും പന്തലിന്റെയും നിര്‍മ്മാണം കനത്ത സുരക്ഷയിലായിരിക്കും. തൊഴിലാളികളുടെ പേരുവിവരങ്ങള്‍ നേരത്തെ തന്നെ പൊലീസിന് കൈമാറും. വേദിയുടെ നിര്‍മ്മാണത്തിന് മുന്നോടിയായി സിസിടിവി സ്ഥാപിക്കുകയും അവിടം സന്ദര്‍ശിക്കുന്നവരുടെയും തൊഴിലാളികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും.

Post A Comment: